ഇടുക്കി: പാലാ സ്വദേശിനിയായ വനിതയ്ക്കാണ്
രോഗം സ്ഥിരീകരിച്ചത്.കുടുംബാംഗങ്ങളെ സന്ദര്‍ശിയ്ക്കാന്‍ ഇവര്‍ മാര്‍ച്ച് 5 നാണ് ഓസ്‌ട്രേലിയയില്‍ പോയത്. മാര്‍ച്ച് 20 ന് ഓസ്‌ട്രേലിയയില്‍ നിന്ന് തിരിച്ചയച്ചു. തുടര്‍ന്ന് 21 ന് ഡല്‍ഹിയില്‍ വിമാനം ഇറങ്ങിയ ഇവരെ 15 ദിവസം നിരീക്ഷണത്തിലാക്കി. തുടര്‍ന്ന് ഏപ്രില്‍ 13 ന് ഡല്‍ഹിയില്‍ നിന്നും കാര്‍ മാര്‍ഗം നാട്ടിലേക്ക് തിരിച്ചു.16 ന് വാഹനം കമ്പംമെട്ടിലേത്തിയെങ്കിലും ചെക്ക് പോസ്റ്റില്‍ നിന്നും വാഹനം കടത്തിവിടാന്‍ പോലീസ് തയ്യാറായില്ല. 17 ന് പ്രത്യേക നിരീക്ഷണത്തിലുമാക്കി.അന്നു തന്നെ സ്രവം പരിശോധനയ്ക്കുമയച്ചു.കൂടെയുള്ള 71 വയസുകാരനായ ഭര്‍ത്താവിന്റെ പരിശോധനാഫലം നെഗറ്റീവ് ആണ്.നിലവില്‍ നെടുങ്കണ്ടത്താണ് ദമ്പതികള്‍ ഉള്ളത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News