31.1 C
Kottayam
Saturday, November 23, 2024

കേരളത്തിൽ ചെറുപ്പക്കാരിൽ കൊവിഡ് മരണനിരക്ക് കൂടുന്നു, സ്ഥിതിഗതി അതീവ ഗുരുതമെന്ന് വിദഗ്ദർ

Must read

തിരുവനന്തപുരം:കേരളത്തില്‍ 18-നും 60-നും ഇടയിൽ പ്രായമുള്ളവരിൽ കൊവിഡ് ബാധയും കൊവിഡ് ബാധിച്ചുള്ള മരണവും കൂടുന്നു. കൊവിഡ് ബാധിതരാകുന്ന ഇവരിൽ പലരും കൃത്യസമയത്ത് ചികിത്സ എടുക്കാത്തതും അവരിലെ ജീവിതശൈലീ രോഗങ്ങളുമാണ് മരണനിരക്ക് കൂടാൻ കാരണമെന്നാണ് വിലയിരുത്തൽ. 18 വയസ്സ് മുതലുള്ളവര്‍ക്ക് വാക്സീൻ നല്‍കി രോഗ തീവ്രത കുറയ്ക്കാനുള്ള നടപടികൾ വേണമെന്നാണ് വിദഗ്ധരുടെ നിര്‍ദേശം.

17 വയസ്സ് വരെയുള്ള കുട്ടികളില്‍ കൊവിഡ് ബാധ 12 പേരുടെ ജീവൻ കവര്‍ന്നു. 18 മുതല്‍ 40 വയസ്സ് വരെ പ്രായമുള്ളവരിലെ കൊവിഡ് ബാധിച്ചുള്ള മരണം 170 ആയി. 41 വയസ് മുതല്‍ 59 വയസ്സ് വരെയുള്ളവരില്‍ 976 പേരും മരണത്തിന് കീഴടങ്ങി.

കൊവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും നിലനില്‍ക്കുന്നതിനാല്‍ സമൂഹവുമായി ഏറ്റവും കൂടുതല്‍ അടുത്തിടപെഴകുന്നത് 18 വയസ്ല് മുതല്‍ 60 വയസ്സ് വരെ പ്രായമുള്ളവരാണ്. ഇതുതന്നെയാണ് ഇവരിലെ രോഗ ബാധയ്ക്ക് കാരണവും. എന്നാല്‍ രോഗം ബാധിച്ചാൽ ഇവരില്‍ പലരും അത് കാര്യമാക്കുന്നില്ല. നിസ്സാരമെന്ന് കരുതി ചികില്‍സ എടുക്കാനും വൈമുഖ്യം.

ഇത് രോഗ ബാധ തീവ്രമാകാൻ കാരണമാകുന്നുണ്ട്. ജീവിതശൈലി രോഗങ്ങളില്ലാത്തവരില്‍ പോലും ഈ ഘട്ടത്തില്‍ ഹൃദ്രോഗമടക്കം ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നു. ഇതോടെ ഈ പ്രായത്തിലുള്ളവരിലെ മരണവും കൂടുന്നു.

സംസ്ഥാനത്തിതുവരെ സ്ഥിരീകരിച്ച 4836 മരണങ്ങളില്‍ 96.98 ശതമാനം പേര്‍ക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. മരണം ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്. തൊട്ടുപിന്നില്‍ കോഴിക്കോടും തൃശ്ശൂരും. രോഗ നിരക്കിന് ആനുപാതികമായ മരണങ്ങളും തിരുവനന്തരപുരം ജില്ലയിലാണ് കൂടുതൽ. 0.8 ശതമാനം.

ഇത് നിയന്ത്രിക്കാൻ അടിയന്തരമായി യുവാക്കൾക്കിടയിലും വാക്സീൻ എത്തിക്കാനുള്ള നടപടികൾ ഉടനടി എടുത്തേ തീരൂവെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രി ഇന്ന് വിളിച്ച ഉന്നതതലയോഗത്തിൽ വാക്സിനേഷൻ കൂട്ടാനുള്ള നടപടിക്രമങ്ങളിൽ തീരുമാനമുണ്ടായേക്കും. ഈ മാസം 19 മുതൽ കൂടുതൽ മാസ് വാക്സീൻ വിതരണകേന്ദ്രങ്ങൾ സജ്ജമാക്കും.

വാക്സീൻ വിതരണം ത്വരിതഗതിയിലാക്കും. തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ വാർഡുകൾ കേന്ദ്രീകരിച്ചാകും ഇത് നടപ്പാക്കുക. വാക്സിനേഷൻ വഴി ആർജിതപ്രതിരോധശേഷി പരമാവധി പേരിൽ ഉണ്ടാക്കുകയാണ് ലക്ഷ്യം. രണ്ട് ദിവസത്തിനുള്ളിൽ കൂടുതൽ വാക്സീൻ കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

പാലക്കാട്ട് വാലിബനായി രാഹുൽ !റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയം

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. 18198 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വിജയമുറപ്പിച്ചിരിക്കുന്നത്. പത്തനംതിട്ടയിൽ നിന്ന് പാലക്കാട്ടേക്ക് എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ ഇനി നിയമസഭയിലേക്ക്.ഫലപ്രഖ്യാപനത്തിന്...

ചേലോടെ ചേലക്കര ! യു.ആർ പ്രദീപിന് ജയം

ചേലക്കര: ഇത്തവണയും പതിവു തെറ്റിച്ചില്ല, ചേലക്കരയില്‍ ചേലോടെ യു ആര്‍ പ്രദീപ് ജയിച്ചു കഴിഞ്ഞു. 12122 വോട്ടുകള്‍ക്കാണ് ജയം. ചേലക്കര ഇടതുകോട്ടയാണെന്ന് വീണ്ടും വ്യക്തമാക്കി. ആദ്യ റൗണ്ട് എണ്ണികഴിഞ്ഞപ്പോള്‍ തന്നെ, രണ്ടായിരം വോട്ടുകളുടെ...

ബെർട്ട് കൊടുങ്കാറ്റ് എത്തുന്നു, ബ്രിട്ടനിലും അയർലാൻഡിലും സ്കോട്ട്ലാൻഡിലും മുന്നറിയിപ്പ്

ലണ്ടൻ: ബ്രിട്ടന്റെ പല മേഖലയിലും ശക്തമായ കാറ്റും കനത്ത മഴയ്ക്കും സ്കോട്ട്ലാൻഡിലും വടക്കൻ അയർലാൻഡിലും  മഞ്ഞ് വീഴ്ചയ്ക്കും കാരണമായി ബെർട്ട് കൊടുങ്കാറ്റ് എത്തുന്നു.  ശനിയാഴ്ചയോടെ ബെർട്ട് ബ്രിട്ടനിൽ കരതൊടുമെന്നാണ് കാലാവസ്ഥാ പ്രവചനം. മണിക്കൂറിൽ...

ചേലക്കര ചുവന്നു തന്നെ! തുടക്കംമുതൽ മുന്നേറ്റം തുടർന്ന് യു.ആർ. പ്രദീപ്;പച്ച തൊടാതെ രമൃ

തൃശ്ശൂർ: ചേലക്കര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവേ ലീഡുയര്‍ത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി യു.ആര്‍ പ്രദീപ്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതല്‍ കൃത്യമായി ലീഡ് നിലനിര്‍ത്തിയാണ് പ്രദീപ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ആദ്യറൗണ്ടില്‍ 1890 വോട്ടുകളുടെ ലീഡ് സ്വന്തമാക്കിയ...

Gold price Today:റെക്കോർഡ് വിലയിലേക്ക് സ്വർണം;ഇന്നത്തെ നിരക്കിങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. അന്താരാഷ്ട്ര സ്വർണവില വീണ്ടും 2700 ഡോളർ മറികടന്നിട്ടുണ്ട്. ഇതോടെ കേരളത്തിലെ വിപണിയിലെ സ്വർണവില 58000  കടന്നു.  ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 58400...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.