Home-bannerNationalNews
ലോക്ക് ഡൗണ്‍ നീട്ടിയേക്കും,സൂചന നല്‍കി പ്രധാനമന്ത്രി
<p>ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപനം നടത്തുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ദേശ വ്യാപക ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിക്കുമെന്ന സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. സൂചന. പ്രതിപക്ഷ നേതാക്കളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഏപ്രില്‍ 14 ന് ശേഷവും ലോക്ക്ഡൗണ്‍ തുടരുമെന്ന സൂചന നല്‍കിയത്.</p>
<p>കൊറോണയ്ക്കെതിരെയുള്ള പോരാട്ടം രാജ്യത്തെ ഒന്നിപ്പിച്ചുവെന്നും അത് തുടരേണ്ടതുണ്ടെന്നും യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. നാലാഴ്ചത്തേക്ക് കൂടി നീട്ടാനാണ് ആലോചന. എന്നാല്‍ രാഷ്ട്രീയ തീരുമാനം മാത്രം പോരെന്നും വിദഗ്ധരുമായുമായി കൂടിയാലോചിക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.</p>
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News