FeaturedNationalNews

കൊവിഡ് ബാധിതര്‍ രണ്ടര ലക്ഷത്തിലേക്ക്,മരണസംഘ്യ 6642,സ്‌പെയിനെ മറികടന്ന് ലോകപട്ടികയില്‍ അഞ്ചാം സ്ഥാനത്ത്,ഞെട്ടിത്തരിച്ച് ഇന്ത്യ

ഡല്‍ഹി: കൊവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് വന്‍ വര്‍ധനവ്. 24 മണിക്കൂറിനിടെ 9887 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 6642 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ മരിച്ചത്. രാജ്യത്ത് 2,43,733 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

മഹാരാഷ്ട്രയില്‍ ആകെ രോഗികളുടെ എണ്ണം 82968 ആയി. പുതുതായി 2739 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 120 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ആകെ 2969 കൊവിഡ് മരണമാണ് ഇതുവരെ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഉംപുണ്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പശ്ചിമബംഗാളില്‍ പോയി തിരികെയെത്തിയ എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ബംഗാളിലേക്ക് പോയിരുന്ന ഇരുനൂറിലേറെ എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥരെ ക്വാറന്റൈനിലാക്കി. എന്‍ഡിആര്‍എഫിന്റെ ഒഡിഷയില്‍ നിന്നുള്ള മൂന്നാം ബറ്റാലിയനിലെ ഉദ്യോഗസ്ഥനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ ഇപ്പോള്‍ കട്ടക്കിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗലക്ഷണങ്ങള്‍ കണ്ടതോടെ ബറ്റാലിയനിലെ ആറ് പേര്‍ക്ക് സ്രവപരിശോധന നടത്തുകയായിരുന്നു.

1320 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ഡല്‍ഹിയില്‍ രോഗബാധിതരുടെ എണ്ണം 27654 ആയി. ഇവിടെ 761 കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഗുജറാത്തില്‍ രോഗബാധിതരുടെ എണ്ണം 19617 ആയി. 24 മണിക്കൂറിനിടെ 498 പേര്‍ക്കാണ് ഇവിടെ പുതിയതായി രോഗം സ്ഥിരീകരിച്ചത്. 29 പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്.

തമിഴ്‌നാട്ടില്‍ ആശങ്ക വര്‍ധിപ്പിച്ച് രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. 1458 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 30152 ആയി. മരണനിരക്കും കൂടിയിട്ടുണ്ട്. 24 മണിക്കൂറിനിടെ 19 പേരാണ് മരിച്ചത്. മരിച്ച 19 പേരും ചെന്നൈ സ്വദേശികളാണ്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണം 251 ആയി. ചെന്നൈയില്‍ മാത്രം രോഗബാധിതര്‍ 20993 ആയി. കോയമ്പത്തൂര്‍, കന്യാകുമാരി, തെങ്കാശി അതിര്‍ത്തി ജില്ലകളിലും രോഗബാധിതരുടെ എണ്ണം കൂടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker