ന്യൂഡൽഹി: അന്താരാഷ്ട്ര വിമാന സർവ്വീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീട്ടി. മെയ് 31 വരെയാണ് വിലക്ക് നീട്ടിയത്. ഡിജിസിഎയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് വിലക്ക് നീട്ടിയത്.
എന്നാൽ, ഈ നിയന്ത്രണം കാർഗോ വിമാനങ്ങൾക്കോ ഡി.ജി.സി.എ. അനുമതി നൽകുന്ന പ്രത്യേക വിമാനങ്ങൾക്കോ ബാധകമല്ല. ബന്ധപ്പെട്ട അധികാരികൾ പ്രത്യേക റൂട്ടുകളിൽ അനുമതി നൽകുന്ന അന്താരാഷ്ട്ര ഷെഡ്യൂൾഡ് വിമാനങ്ങൾക്ക് അനുമതി നൽകിയേക്കാമെന്നും വ്യോമയാന മന്ത്രാലയം ജോയന്റ് സെക്രട്ടറി സുനിൽകുമാർ ഉത്തരവിൽ വ്യക്തമാക്കുന്നു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം മാർച്ചിലാണ് അന്താരാഷ്ട്ര വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News