Home-bannerNationalNews

ഗുജറാത്തില്‍ 14 മാസം പ്രായമുള്ള കുട്ടി മരിച്ചു,തമിഴ്‌നാട്ടില്‍ ഒരു മരണം കൂടി,മഹാരാഷ്ട്രയില്‍ ഇതുവരെ മരിച്ചത് 64 പേര്‍,ഇന്ത്യയിലും കൊവിഡ് ആശങ്ക വര്‍ദ്ധിയ്ക്കുന്നു

<p>അഹമ്മദാബാദ്: കൊവിഡ് മഹാമാരിയില്‍ രാജ്യത്ത് മരിച്ചവരുടെ എണ്ണം ഉയരുന്നു. ഗുജറാത്തിലെ ജാംനഗരില്‍ 14 മാസം പ്രായമായ കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചു. തമിഴ്‌നാട്ടില്‍ ഇന്ന് ഒരാള്‍ കൂടി കൊവിഡില്‍ മരിച്ചു. വെല്ലൂര്‍ സിഎംസിയില്‍ ചികിത്സയിലായിരുന്ന 45 കാരനാണ് മരിച്ചത്. ഇയാള്‍ക്ക് വിദേശയാത്ര പശ്ചാത്തലമില്ല. എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല. ഇതോടെ തമിഴ്‌നാട്ടില്‍ കൊവിഡ് മരണം 8 ആയി. </p>

<p>മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നതോടെ കടുത്ത ആശങ്കയിലാണ് ആരോഗ്യവകുപ്പ്. കഴിഞ്ഞ നാല് ദിവസവും തുടര്‍ച്ചയായി നൂറിലേറെ പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 12 പേര്‍ കൂടി മരിച്ചതോടെ സംസ്ഥാനത്ത് മരണ സംഖ്യ 64 ആയി.</p>

<p>55 വയസിന് മുകളില്‍ പ്രായമുള്ളവര്‍ ജോലിക്ക് വരരുതെന്ന് മുംബൈ കോര്‍പ്പേറഷന്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയവരെയെല്ലാം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. തിരിച്ചറിഞ്ഞവരിലെ 70 പേര്‍ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിലാണെന്ന് പൊലീസ് പറയുന്നു. സ്വകാര്യ ആശുപത്രികളില്‍ രോഗബാധിതരായ മലയാളി നഴ്‌സുമാരില്‍ ഭൂരിഭാഗംപേര്‍ക്കും രോഗലക്ഷണങ്ങളില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. </p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button