InternationalNews

പ്രായമായവരെ മരിയ്ക്കാന്‍ വിട്ട് ഇറ്റലി,കോവിഡിനു മുന്നില്‍ പകച്ച് സ്‌പെയിന്‍

റോം: എല്ലാ നിയന്ത്രണങ്ങളും ഭേദിച്ച് കൊവിഡ് 19 ബാധ ഇറ്റലിയില്‍ സംഹാരതാണ്ഡവമാടുമ്പോള്‍ ദയനീയമായ അവസ്ഥയില്‍ പകച്ചുനില്‍ക്കുകയാണ് ഇറ്റലിയിലെ ആരോഗ്യ സംവിധാനങ്ങള്‍.രോഗബാധ സ്ഥിരീകരിച്ച പ്രായമായവരെ മരണത്തിന് വിട്ടുകൊടുത്ത് ചെറുപ്പക്കാരെ രക്ഷിച്ചെടുക്കുകയെന്നല്ലാതെ മറ്റുമാര്‍ഗമില്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.

ഇത്തരത്തില്‍ നിസഹായരായി മാറിയ നൂറുകണക്കിന് ഇറ്റാലിയന്‍ ഡോക്ടര്‍മാരുടെ പ്രതിനിധിയാണ് ഇറ്റലിയില്‍ ജോലി നോക്കുന്ന ഇസ്രയേലി ഡോക്ടറായ ഗാല്‍ പെലേഗ് ഊണും ഉറക്കവുമില്ലാതെ കൊറോണാ ബാധിതരെ ശുശ്രൂഷിക്കാന്‍ മുന്നിലുണ്ടായിരുന്നു. പക്ഷെ, ഇപ്പോഴത്തെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മനോവിഷമത്തോടെയാണെങ്കിലും വളരെ ഗുരുതരമായി രോഗം ബാധിച്ചവര്‍ക്കും, പ്രായമേറെയുള്ളവര്‍ക്കും അവസാന പരിഗണനമാത്രം നല്‍കുവാനാണ് തീരുമാനിച്ചതെന്നാണ് ഡോ.ഗാല്‍ പെലേഗ് പറയുന്നു. അവരെ മരണത്തിന് വിട്ടുകൊടുക്കുകയല്ലാതെ മനുഷ്യന് സാധ്യമായ മറ്റൊന്നുമില്ല ഇന്നത്തെ സാഹചര്യത്തില്‍ എന്നും അദ്ദേഹം പറഞ്ഞു.

ആവശ്യത്തിനുള്ള വെന്റിലേറ്ററുകള്‍ ഇല്ലാതെ പോകുന്നതാണ് ആരോഗ്യപ്രവര്‍ത്തകരെ ഏറ്റവുമധികം കുഴയ്ക്കുന്ന പ്രശ്‌നം. ഇറ്റലിയില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 30% വര്‍ദ്ധനയാണ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. രോഗ ബാധിതരുടെ എണ്ണത്തില്‍ 14.6% വര്‍ദ്ധനവുമുണ്ടായി. 59138 പേരാണ് കൊറോണ ബാധിതരായിട്ടുള്ളത്. 5476 മരണം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് ഇറ്റലിയില്‍. 28,768 പേരെയാണ് സ്‌പെയിനില്‍ ഇതുവരെ രോഗം ബാധിച്ചത്. രോഗബാധിതരില്‍ 10% ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടുവെന്നതാണ് സ്‌പെയിന്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. 1772 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമായി. 2575 പേര്‍ക്ക് രോഗം ഭേദമായി എന്നത് മാത്രമാണ് ആശ്വാസം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button