NationalNews

കൊവിഡ് നെഗറ്റീവായി ആശുപത്രി വിട്ടവര്‍ക്ക് രോഗം സ്ഥിരീകരിച്ചു; വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നോയിഡ: നോയിഡയില്‍ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രിവിട്ട രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മൂന്നാമത്തെ പരിശോധനയിലാണ് ഇവര്‍ക്ക് രോഗം കണ്ടെത്തിയത്. ഇതോടെ ഇവരെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

<p>നോയിഡ ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ കൊവിഡ് ലക്ഷണങ്ങളോടെ പ്രവേശിപ്പിച്ച രോഗികളെ 24 മണിക്കൂറിനിടെ രണ്ട് തവണ സ്രവ പരിശോധനയ്ക്കു വിധേയമാക്കി. ആദ്യ രണ്ടു പരിശോധനയിലും നെഗറ്റീവായതോടെ ഇവരെ ആശുപത്രിയില്‍ നിന്നു വിട്ടയച്ചു.</p>

<p>മൂന്നാമതും പരിശോധന നടത്താന്‍ സ്രവ സാമ്പിള്‍ എടുത്തതിനു ശേഷം വെള്ളിയാഴ്ചയാണ് ഇവരെ വിട്ടയച്ചത്. ഈ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.</p>

<p>ഇതോടെ ഇവരെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതു സംബന്ധിച്ച് ഡോക്ടര്‍മാര്‍ വിശദമായ പരിശോധന നടത്തിയ ശേഷം കേന്ദ്രത്തിന് റിപ്പോര്‍ട്ട് അയക്കുമെന്ന് അധികൃതര്‍ അറിയിച്ചു.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button