കോഴിക്കോട്: നഗരത്തിലെ ഫ്ളാറ്റില്‍ താമസിക്കുന്ന സ്ത്രീകളും കുട്ടികളുമടക്കം അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് സ്ത്രീകള്‍ക്കും മൂന്ന് കുട്ടികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം പിടിപെട്ട കുട്ടികള്‍ മൂന്നു പേരും അഞ്ച് വയസിനു താഴെയുള്ളവരാണ്.
അഞ്ച് പേരില്‍ രണ്ട് പേരുടെ രോഗ ഉറവിടം സംബന്ധിച്ച് വ്യക്തതയില്ല. ഫ്ളാറ്റിലെ സുരക്ഷാ ജീവനക്കാരന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News