മലപ്പുറം: ജില്ലയിൽ 390 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. 358 പേർക്ക് നേരിട്ടുള്ള സന്പർക്കത്തിലൂടെയാണ് രോഗബാധ.
14 പേർക്ക് ഉറവിടമറിയാതെയാണ് കോവിഡ് 19 ബാധിച്ചത്. വൈറസ് ബാധയുണ്ടായവരിൽ നാല് പേർ ആരോഗ്യ പ്രവർത്തകരുമാണ്. രോഗം സ്ഥിരീകരിച്ചവരിൽ ഒന്പതുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ശേഷിക്കുന്ന അഞ്ച് പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്.
ജില്ലയിൽ ഇന്ന് 111 പേർ വിദഗ്ധ ചികിത്സക്ക് ശേഷം വെള്ളിയാഴ്ച രോഗമുക്തരായി. ഇതുവരെ 9,334 പേരാണ് വിദഗ്ധ ചികിത്സക്കുശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയതെന്നും ജില്ലാ കലക്ടർ പറഞ്ഞു.
39,110 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 2,542 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിൽ 427 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ 1,936 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
മറ്റുള്ളവർ വീടുകളിലും കോവിഡ് കെയർ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ 1,31,210 സാന്പിളുകളാണ് ജില്ലയിൽ നിന്ന് പരിശോധനക്കയച്ചത്. ഇതിൽ 1,561 സാന്പിളുകളുടെ പരിശോധനാ ഫലങ്ങൾ ലഭിക്കാനുണ്ട്.