24.7 C
Kottayam
Wednesday, November 27, 2024

കോട്ടയം 50 രോഗികള്‍കൂടി; ചികിത്സയില്‍ 366 പേര്‍

Must read

കോട്ടയം: ജില്ലയില്‍ അന്‍പതു പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 42 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. ആരോഗ്യ പ്രവര്‍ത്തകയും വിദേശത്തുനിന്നെത്തിയ അഞ്ചു പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ രണ്ടു പേരും രോഗബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 74 പേര്‍ സുഖംപ്രാപിച്ച് ആശുപത്രി വിട്ടു. നിലവില്‍ 366 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ ഇതുവരെ ആകെ 737 പേര്‍ക്ക് രോഗം ബാധിച്ചു 371 പേര്‍ രോഗമുക്തരായി.

വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവര്‍:
മുട്ടമ്പലം ഗവണ്‍മെന്‍റ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ പ്രാഥമിക ചികിത്സാ കേന്ദ്രം-91, അകലക്കുന്നം പ്രാഥമിക ചികിത്സാ കേന്ദ്രം-64, പാലാ ജനറല്‍ ആശുപത്രി-62, നാട്ടകം സി.എഫ്.എല്‍.ടി.സി-58, കുറിച്ചി സി.എഫ്.എല്‍.ടി.സി-37, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി -28, കോട്ടയം ജനറല്‍ ആശുപത്രി-17, എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രി-4, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി-3 ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രി-2.

പാറത്തോട്-14, മണര്‍കാട്, ടിവിപുരം-4 വീതം, അതിരമ്പുഴ, അയ്മനം , ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി, കടുത്തുരുത്തി, വാഴപ്പള്ളി, വെച്ചൂര്‍-3 വീതം, ഭരണങ്ങാനം, കോട്ടയം മുനിസിപ്പാലിറ്റി, മാഞ്ഞൂര്‍, പായിപ്പാട് ,പനച്ചിക്കാട്, എരുമേലി, രാമപുരം, തിരുവാര്‍പ്പ്, വൈക്കം മുനിസിപ്പാലിറ്റി-2 വീതം, അയര്‍ക്കുന്നം, ചങ്ങനാശേരി മുനിസിപ്പാലിറ്റി, ചിറക്കടവ്, കാഞ്ഞിരപ്പള്ളി, കറുകച്ചാല്‍, കിടങ്ങൂര്‍, കൂരോപ്പട, മുണ്ടക്കയം, മുത്തോലി, പാമ്പാടി, മാടപ്പള്ളി, തലയാഴം, തൃക്കൊടിത്താനം, വാകത്താനം, വിജയപുരം-1 വീതം എങ്ങിങ്ങനെയാണ് രോഗമുക്തരായവരുടെ തദ്ദേശഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്. ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന പത്തനംതിട്ട സ്വദേശിയായ ഒരാളും രോഗമുക്തി നേടി.

*രോഗം സ്ഥിരീകരിച്ചവര്‍*

♦️ആരോഗ്യ പ്രവര്‍ത്തക
=====

1.കോട്ടയം ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ കൂട്ടിക്കല്‍ സ്വദേശിനി(27)

♦️സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്തവര്‍
=====
2.കോട്ടയം കളക്ടറേറ്റ് ജീവനക്കാരനായ കോട്ടയം മള്ളൂശേരി സ്വദേശി(46)

3.ഇരിങ്ങാലക്കുടയില്‍ അഗ്നിരക്ഷാ സേനാംഗമായ കാണക്കാരി സ്വദേശി(28)

4.കോട്ടയം അമ്മഞ്ചേരി കവലയില്‍ ഓട്ടോ റിക്ഷ ഡ്രൈവറായ അമലഗിരി സ്വദേശി(50)

5.കോട്ടയത്തെ മൊബൈല്‍ കടയില്‍ ജീവനക്കാരനായ കുമ്മനം സ്വദേശി(18)

6.കോട്ടയം സ്വദേശിനി(24)

♦️ചങ്ങനാശേരിയില്‍ സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
=========================
7.ചങ്ങനാശേരി മത്സ്യ മാര്‍ക്കറ്റിലെ ജീവനക്കാരനായ കൂനന്താനം സ്വദേശി(50)

8.നേരത്തെ രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി സ്വദേശിയുടെ മകള്‍(18)

9.ഡ്രൈവറായ മണിമല സ്വദേശി(43). ചങ്ങനാശേരി മത്സ്യ മാര്‍ക്കറ്റ് സന്ദര്‍ശിച്ചിരുന്നു.

♦️വൈക്കത്ത് സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
====================
10.നേരത്തെ രോഗം സ്ഥിരീകരിച്ച വൈക്കം സ്വദേശിയുടെ ഭാര്യ(42)

11.രോഗം സ്ഥിരീകരിച്ച വൈക്കം സ്വദേശിനിയുടെ മകള്‍(20)

12.നേരത്തെ രോഗം സ്ഥിരീകരിച്ച വൈക്കം സ്വദേശിയുടെ സഹോദരന്‍(42)

13.വൈക്കം പോളശ്ശേരി സ്വദേശിയായ ആണ്‍കുട്ടി(11)

14.വൈക്കം സ്വദേശിയായ മത്സ്യത്തൊഴിലാളി(49)

ചിങ്ങവനത്ത് രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്നവര്‍

15.അയ്മനം സ്വദേശിനി(38)

16.രോഗം സ്ഥിരീകരിച്ച അയ്മനം സ്വദേശിനിയുടെ മകള്‍(11)

17.ചിങ്ങവനം സ്വദേശി(31)

18.കോട്ടയം ബേക്കര്‍ ജംഗ്ഷനില്‍ എജ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍റായ മൂലവട്ടം സ്വദേശി(30)

19.രോഗം സ്ഥിരീകരിച്ച മൂലവട്ടം സ്വദേശിയുടെ പിതാവ്(59)

20.ചിങ്ങവനം സ്വദേശിനി(69)

21.കോട്ടയത്ത് എജ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന നീലംപേരൂര്‍ സ്വദേശി(24)

22.മൂലവട്ടം സ്വദേശി(31)

23.മൂലവട്ടം സ്വദേശിനി(80)

♦️പാറത്തോട്ടില്‍ സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
=========
24.കെ.എസ്.ആര്‍.ടി.സി കുമരകം ഡിപ്പോയിലെ ഡ്രൈവറായ കുമരകം സ്വദേശി(49)

25.പാറത്തോട് സ്വദേശി(44)

26 -27. രോഗം സ്ഥിരീകരിച്ച പാറത്തോട് സ്വദേശിനിയുടെ യഥാക്രമം 26, 18, വയസുള്ള ആണ്‍ മക്കള്‍

28.പാറത്തോട് സ്വദേശി(26)

29.രോഗം സ്ഥിരീകരിച്ച പാറത്തോട് സ്വദേശിയുടെ ബന്ധു(13)

30.ഇടക്കുന്നം സ്വദേശിയായ ആരോഗ്യ വോളണ്ടിയര്‍(34)

31. ഇടക്കുന്നം സ്വദേശിനി(71)

32-33 .രോഗം സ്ഥിരീകരിച്ച ഇടക്കുന്നം സ്വദേശിനിയായ 71കാരിയുടെ ബന്ധുക്കളായ യഥാക്രമം 20, 22 വയസുള്ള യുവാക്കള്‍

34.ഇടക്കുന്നം സ്വദേശിനി(37). നേരത്തെ രോഗം സ്ഥിരീകരിച്ച വീട്ടമ്മയുടെ ബന്ധു.

35.രോഗം സ്ഥിരീകരിച്ച ഇടക്കുന്നം സ്വദേശിനിയുടെ മകന്‍(13)

36.വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ ഇടക്കുന്നം സ്വദേശി(21). സഹപ്രവര്‍ത്തകന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.

♦️സമ്പര്‍ക്കം മുഖേന രോഗം ബാധിച്ച മറ്റുള്ളവര്‍
============
37.നേരത്തെ രോഗം സ്ഥിരീകരിച്ച മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ ജീവനക്കാരിയുടെ സഹപ്രവര്‍ത്തകയായ തിരുവാര്‍പ്പ് സ്വദേശി(34)

38.കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന തിരുവാര്‍പ്പ് സ്വദേശിനി(43). നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്നു.

39.കറുകച്ചാലിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ കോട്ടയം കാഞ്ഞിരം സ്വദേശി(45). നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്നു.

40.ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റില്‍ തൊഴിലാളിയായ ഏറ്റുമാനൂര്‍ സ്വദേശി(54)

41.ഏറ്റുമാനൂര്‍ മാര്‍ക്കറ്റിലെ പച്ചക്കറി വ്യാപാരിയായ ഏറ്റുമാനൂര്‍ സ്വദേശി(41)

42.ചിങ്ങവനം സ്വദേശിനി(25)

43.ഏറ്റുമാനൂര്‍ സ്വദേശിനി(49)

♦️വിദേശത്തുനിന്ന് എത്തിയവര്‍
======
44.സൗദി അറേബ്യയില്‍നിന്ന് ജൂലൈ 13ന് എത്തി നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മാടപ്പള്ളി സ്വദേശി(34)

45.ഒമാനില്‍നിന്ന് ജൂലൈ ആറിന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന സംക്രാന്തി സ്വദേശിനിയായ പെണ്‍കുട്ടി(10)

46.ഖത്തറില്‍നിന്ന് ജൂലൈ 13ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന മുണ്ടക്കയം സ്വദേശി(55)

47.സൗദി അറേബ്യയില്‍നിന്ന് ജൂലൈ 13ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന നീണ്ടൂര്‍ സ്വദേശിനി(28)

48.ദുബായില്‍നിന്ന് ജൂണ്‍ 28ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന പനച്ചിക്കാട് സ്വദേശി(55)

♦️മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍
=====
49.മംഗലാപുരത്തുനിന്ന് ജൂലൈ 19ന് എത്തി നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കൂരോപ്പട സ്വദേശി(40)

50.ഡല്‍ഹിയില്‍നിന്ന് ജൂലൈ 11ന് എത്തി നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കോട്ടയം സ്വദേശി(36)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

തമിഴ്നാട്ടിൽ അതിശക്തമായ മഴ, 2 ജില്ലകളിൽ റെഡ് അലർട്ട്, 9 ജില്ലകളിൽ സ്കൂളുകൾക്ക് അവധി

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്രന്യൂന മർദത്തിന്‍റെ സ്വാധീനം കാരണം തമിഴ്നാട്ടിൽ മഴ കനക്കുന്നു. കടലൂർ, മയിലാടുത്തുറൈ ജില്ലകളിൽ റെഡ് അലർട്ടും പത്തിലേറെ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, ചെങ്കൽപെട്ട്, തിരുവള്ളൂർ...

ഐടിഐകളിൽ പഠനസമയം കുറയ്ക്കണം ; ഇന്ന് എസ്എഫ്ഐയുടെ പഠിപ്പ് മുടക്ക് സമരം

തിരുവനന്തപുരം : നവംബർ 27ന് സംസ്ഥാന വ്യാപകമായി ഐടിഐകളിൽ പഠിപ്പ് മുടക്ക് സമരം പ്രഖ്യാപിച്ച് എസ്എഫ്ഐ. ഐടിഐകളിലെ പഠനസമയം കുറയ്ക്കണം എന്ന് ആവശ്യപ്പെട്ടാണ് സമരം. രാജ്യത്തെ മറ്റൊരു സംസ്ഥാനത്തിലും ഇല്ലാത്ത രീതിയിലാണ് കേരളത്തിലെ...

ബജ്രംഗ് പൂനിയക്ക് വിലക്ക്

ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്സ് വെങ്കലമെഡൽ ജേതാവായ ഗുസ്തിതാരം ബജ്രംഗ് പൂനിയക്ക് നാലുവർഷം വിലക്ക്. ദേശീയ ഉത്തേജകവിരുദ്ധ ഏജൻസി (നാഡ) ആണ് വിലക്കേർപ്പെടുത്തിയത്. ഉത്തേജകപരിശോധനയ്ക്ക് വിസമ്മതിച്ചതിനും സാംപിൾ നൽകാത്തതിനാലുമാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ പറഞ്ഞു....

അതിതീവ്ര ന്യൂനമർദ്ദം ; കേരളത്തിൽ അഞ്ചുദിവസത്തേക്ക് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദം ആയി മാറിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ ഇന്ന് ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്....

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; ഭാര്യയുടെ പരാതിയില്‍ രാഹുൽ ജയിലില്‍;രണ്ടാഴ്ച റിമാൻഡ് ചെയ്ത് കോടതി

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി ഗോപാൽ റിമാൻഡിൽ. കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് രാഹുലിനെ റിമാൻഡ് ചെയ്തത്. പറവൂർ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കോഴിക്കോട് പന്തീരാങ്കാവ്...

Popular this week