കോട്ടയം:ജില്ലയില്‍ 16 പേര്‍കൂടി കൊറോണ വൈറസ് ബാധിതരായി. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും സമ്പര്‍ക്കം മുഖേന രോഗം ബാധിച്ച ഒരാളും ഉള്‍പ്പെടുന്നു. വിദേശത്തുനിന്ന് എത്തിയ ആറു പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള ഏഴു പേരും കോവിഡ് ബാധിതരായി.
ആറു പേര്‍ രോഗമുക്തരായി. കോട്ടയം ജില്ലയില്‍നിന്നുള്ള 228 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
ഇതുവരെ 455 പേര്‍ക്ക് രോഗം ബാധിച്ചു. 227 പേര്‍ രോഗമുക്തരായി.
മുട്ടമ്പലം ഗവണ്‍മെന്റ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ പ്രാഥമിക ചികിത്സാ കേന്ദ്രം-60, പാലാ ജനറല്‍ ആശുപത്രി-53, അകലക്കുന്നം പ്രാഥിക ചികിത്സാ കേന്ദ്രം-42, കോട്ടയം ജനറല്‍ ആശുപത്രി-38, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി -31, എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രി-2, ഇടുക്കി മെഡിക്കല്‍ കോളേജ്-2 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ കണക്ക്.
രോഗം സ്ഥിരീകരിച്ചവര്‍
ആരോഗ്യ പ്രവര്‍ത്തകര്‍
1. കുറുപ്പുന്തറ കുടുംബാരോഗ്യ കേന്ദ്രത്തിലെ നഴ്‌സിംഗ് അസിസ്റ്റന്റായ കടുത്തുരുത്തി സ്വദേശിനി(51). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ഇതേ സ്ഥാപനത്തിലെ ആരോഗ്യ പ്രവര്‍ത്തകയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു.
2. കുറുപ്പുന്തറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫാര്‍മസിസ്റ്റായ വൈക്കം സ്വദേശിനി(41). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. കോതനല്ലൂരിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ഇതേ സ്ഥാപനത്തിലെ ആരോഗ്യ പ്രവര്‍ത്തകയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു.
സമ്പര്‍ക്കം മുഖേന ബാധിച്ചയാള്‍
3. ചങ്ങനാശേരി മത്സ്യ മാര്‍ക്കറ്റിലെ ജീവനക്കാരനായ വെട്ടിത്തുരുത്ത് സ്വദേശി(46). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
വിദേശത്തുനിന്ന് വന്നവര്‍
4. ദുബായില്‍നിന്നും ജൂണ്‍ 24ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന കൂത്രപ്പള്ളി സ്വദേശി(31). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.
5. സൗദി അറേബ്യയില്‍നിന്ന് ജൂലൈ ഏഴിന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന പായിപ്പാട് നാലുകോടി സ്വദേശി(43). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.
6. മസ്‌കറ്റില്‍നിന്നും ജൂലൈ നാലിന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന അമര സ്വദേശി(45). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.
7. മസ്‌ക്കറ്റില്‍നിന്ന് ജൂലൈ നാലിന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന കുഴിമറ്റം സ്വദേശി(47). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
8. സൗദി അറേബ്യയില്‍നിന്ന് ജൂലൈ അഞ്ചിന് എത്തി കോട്ടയം കളത്തിപ്പടിയിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ചാന്നാനിക്കാട് സ്വദേശി(62). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.
9. സൗദി അറേബ്യയില്‍നിന്നും ജൂലൈ അഞ്ചിന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന പായിപ്പാട് നാലു കോടി സ്വദേശി(57). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.
??മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍????
10. മുംബൈയില്‍നിന്നും ജൂണ്‍ 29ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി ചീരഞ്ചിറ സ്വദേശി(33). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.
11. ബാംഗ്ലൂരില്‍നിന്നും ജൂലൈ ഒന്നിന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന തോട്ടയ്ക്കാട് സ്വദേശിനി(20). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.
12. ഡല്‍ഹിയില്‍നിന്നും ജൂലൈ ഏഴിന് എത്തി തെങ്ങണയിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പൊങ്ങന്താനം സ്വദേശി(33). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
13. ഹൈദരാബാദില്‍നിന്നും ജൂലൈ നാലിന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി ചീരഞ്ചിറ സ്വദേശിനി(23). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.
14. മാര്‍ത്താണ്ഡത്തുനിന്ന് ജൂലൈ അഞ്ചിന് എത്തി കറുകച്ചാലിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി പറാല്‍ സ്വദേശിനി(20). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.
15. ബാംഗ്ലൂരില്‍ നിന്നും ജൂലൈ 13ന് എത്തി പാത്താമുട്ടത്തെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മൂലവട്ടം സ്വദേശിനി(24). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
16. ബാംഗ്ലൂരില്‍നിന്നും ജൂലൈ മൂന്നിന് എത്തി തലയോലപ്പറമ്പിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന തലയോലപ്പറമ്പ് സ്വദേശി(23). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.
രോഗമുക്തരായവര്‍
1. ദുബായില്‍നിന്നെത്തി ജൂണ്‍ 23ന് രോഗം സ്ഥിരീകരിച്ച നാട്ടകം സ്വദേശിനി(47)
2. ജൂണ്‍ 28ന് സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ സ്ഥിരീകരിച്ച പള്ളിക്കത്തോട് സ്വദേശിനി(67)
3. പൂനെയില്‍നിന്നെത്തി ജൂലൈ മൂന്നിന് രോഗം സ്ഥിരീകരിച്ച അയര്‍കുന്നം സ്വദേശി(31)
4. തമിഴ്‌നാട്ടില്‍നിന്നെത്തി ജൂലൈ മൂന്നിന് രോഗം സ്ഥിരീകരിച്ച മരങ്ങാട്ടുപിള്ളി സ്വദേശി(26)
5. സൗദി അറേബ്യയില്‍നിന്നെത്തി ജൂലൈ എട്ടിന് രോഗം സ്ഥിരീകരിച്ച തലയോലപ്പറമ്പ്
സ്വദേശി(51)
6. ചെന്നൈയില്‍നിന്നെത്തി ജൂലൈ എട്ടിന് രോഗം സ്ഥിരീകരിച്ച വൈക്കം സ്വദേശിനി(23)