ന്യൂഡൽഹി:ഡൽഹിയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 4,000 കടന്നു. 4,099 പേർക്കാണു പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. മേയ്‌ക്കു ശേഷം ഇതാദ്യമായാണു കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,000 കടക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ പതിനായിരത്തോളം കേസുകളാണ് രാജ്യ തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. നിലവിൽ 10,986 പേരാണ് രോഗം ബാധിച്ചു ചികിത്സയിലുള്ളത്. 6.46 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.
രണ്ടു ദിവസങ്ങളായി ലഭിച്ച സാംപിൾ പരിശോധനാ ഫലങ്ങളിൽ 84 ശതമാനവും ഒമിക്രോൺ വകഭേദമാണ് റിപ്പോർട്ട് ചെയ്തതെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്‌ൻ അറിയിച്ചു. 187 സാംപിളുകൾ പരിശോധിച്ചതിൽ 152 ഉം ഒമിക്രോണാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് 29 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. തിരുവനന്തപുരം 10, ആലപ്പുഴ 7, തൃശൂര്‍ 6, മലപ്പുറം 6 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ 25 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 2 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 2 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്. ആലപ്പുഴയിലെ 2 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 181 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 52 പേരും ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 109 പേരും എത്തിയിട്ടുണ്ട്. 20 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഒമിക്രോണ്‍ ബാധിച്ച് ചികിത്സയിലായിരുന്ന 42 പേരെ ഇതുവരെ ഡിസ്ചാര്‍ജ് ചെയ്തു.