തിരുവനന്തപുരം: ഒക്ടോബര്‍ അവസാനത്തോടെ കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കും. ജനുവരി മുതല്‍ കോവിഡിനെതിരെ പോരാടുന്നു. വ്യാപനം ഉച്ചസ്ഥായിയിലെത്തുന്നത് പിടിച്ചു നിര്‍ത്താന്‍ സാധിച്ചു. കഴിഞ്ഞ മാസം പ്രതീക്ഷിച്ച അതേ രീതിയില്‍ കേസ് വര്‍ധന ഉണ്ടായില്ല. ജനം പരിധിയില്‍ കൂടുതല്‍ ജാഗ്രത പലര്‍ത്തി.
കഴിഞ്ഞ ദിവസങ്ങളില്‍ പോസിറ്റീവ് കേസില്‍ കുറവുണ്ടായി. അതു ജാഗ്രത കുറയ്ക്കാനല്ല. ഓണാവധിയായതിനാല്‍ ടെസ്റ്റ് കുറഞ്ഞു. ടെസ്റ്റിന്റെ എണ്ണം കുറഞ്ഞതിനാല്‍ കേസുകളുടെ എണ്ണവും കുറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കൂടുതലായി. 5ന് താഴെ നിര്‍ത്തണം. രണ്ട് ദിസമായി 8ന് മുകളിലാണ്. ഒരു മാസത്തിനുള്ളിലാണ് മൊത്തം കേസുകളുടെ 50 ശതമാനവും. പകുതിയിലധികം കേസുകള്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളിലാണ്.
നമ്മുടെ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു. ഈ സമയത്ത് പതിനായിരത്തിനും 20,000 ഇടയില്‍ കേസ് വരുമെന്നായിരുന്നു. അതു പിടിച്ചു നിര്‍ത്താന്‍ സാധിച്ചു. അതേസമയം രോഗ വ്യാപനം വര്‍ധിച്ചു. മാര്‍ക്കറ്റ് സജീവമായിരുന്നു. ജനങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്ക തോത് വര്‍ധിച്ചു. ഓണാഘോഷത്തിന് ആളുകള്‍ നാട്ടിലെത്തിയിട്ടുണ്ട്. അടുത്ത രണ്ടാഴ്ച പ്രധാനമാണ്. കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ വന്നു. തിരക്ക് വര്‍ധിച്ചു പിണറായി പറഞ്ഞു.