ന്യൂഡൽഹി:രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണത്തിൽ അഞ്ച് മടങ്ങ് വർധനയുണ്ടായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏറ്റവും കൂടുതൽ രോഗികൾ നിലവിലുള്ളത് പൂനെ, നാഗ്പൂർ, മുംബൈ ജില്ലകളിലാണ്. കൊവിഡ് പരിശോധനകൾ വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകി.
കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ളത് മഹാരാഷ്ട്രയിലാണ്. ഇവിടെ 23 ശതമാനമെന്നാണ് കണക്ക്. മഹാരാഷ്ട്രയിൽ എട്ട് ജില്ലകൾ കൊവിഡ് തീവ്രബാധിത മേഖലകളാണ്.
ഫെബ്രുവരി പകുതി മുതലാണ് രാജ്യത്ത് കൊവിഡ് കേസുകൾ കൂടിയത്. യുകെയിൽ നിന്നെത്തിയ 807 പേരിൽ കൊവിഡ് വൈറസ് വകഭേദം ഇതുവരെ കണ്ടെത്തി. രോഗികളുടെ എണ്ണം കൂടുന്ന ജില്ലകളിൽ വാക്സിനേഷൻ കൂട്ടണം. 45 വയസിനു മുകളിലുള്ളവർ വാക്സിനേഷനു വേണ്ടി രജിസ്റ്റർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
From April 1 all people above 45 yrs of age will be eligible for vaccination. Advance appointment can be booked through https://t.co/30GkxdeSKw. If you don't want to do this, you can go to your nearest vaccination centre after 3 pm & go for on-site registration: Union Health Secy pic.twitter.com/Y2Aul3kCJ5
— ANI (@ANI) March 30, 2021