HealthNews

എറണാകുളത്ത് 44 പേര്‍ക്ക് കൊവിഡ്

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 44 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

വിദേശത്ത് / ഇതരസംസ്ഥാനത്ത് നിന്നും വന്നവര്‍- 6

ജൂണ്‍ 25 ന് ദുബായില്‍ നിന്നെത്തിയ പെരുമ്പാവൂര്‍ സ്വദേശി (26), ജൂലായ് 12ന് വിമാനമാര്‍ഗം എത്തിയ മഹാരാഷ്ട്ര സ്വദേശി (29), വിമാനമാര്‍ഗം കൊച്ചിയിലെത്തിയ ആന്ദ്ര പ്രദേശ് സ്വദേശി (49), ജൂണ്‍ 27 ന് മസ്‌കറ്റ് കൊച്ചി വിമാനത്തിലെത്തിയ കടുങ്ങല്ലൂര്‍ സ്വദേശി (40), ജൂലായ് 13 ന് ഡെല്‍ഹി – കൊച്ചി വിമാനത്തിലെത്തിയ ഉത്തര്‍പ്രദേശ് സ്വദേശി (23), ഹൈദരാബാദ് – കൊച്ചി വിമാനത്തിലെത്തിയ 23 വയസുള്ള തെലങ്കാന സ്വദേശി

സമ്പര്‍ക്കം വഴി രോഗബാധിതരായവര്‍

• ചെല്ലാനം ക്ലസ്റ്ററില്‍ നിന്നും ഇന്ന് 12 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകയാണ്.

• ആലുവ ക്ലസ്റ്ററില്‍ നിന്നും ഇന്ന് 16 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

• 69 വയസുള്ള കാഞ്ഞൂര്‍ സ്വദേശിനി. മുന്‍പ് രോഗം ബാധിച്ച കാഞ്ഞൂര്‍ സ്വദേശിയുടെ അടുത്ത ബന്ധു.

ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ മൂക്കന്നൂര്‍ സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക (24), ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ കോട്ടപ്പടി സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക (32), ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ എടത്തല സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക (33), ആവോലി സ്വദേശിയായ എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രി ജീവനക്കാരന്‍ (25). എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ കീഴ്മാട് സ്വദശിയായ ആരോഗ്യ പ്രവര്‍ത്തക(30), എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ തൃപ്പൂണിത്തുറ സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക (51), എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ നിലവില്‍ പനങ്ങാട് താമസിക്കുന്ന ആരോഗ്യ പ്രവര്‍ത്തക (24), എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകന്‍(30). ഇവരെല്ലാവരും തന്നെ നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തില്‍ വന്നവരാണ്.

കൂടാതെ തൃപ്പൂണിത്തുറ ഗവ. ഡിസ്പന്‍സറിയിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്കും (51), ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചു വരുന്നു.

ജൂലൈ 16 ന് ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച 3 എറണാകുളം സ്വദേശികളും നിലവില്‍ ജില്ലയില്‍ ചികിത്സയിലുണ്ട്.

ഇന്ന് 9 പേര്‍ രോഗമുക്തരായി. ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച 20 വയസുള്ള മഴുവന്നൂര്‍ സ്വദേശി, 39 വയസുള്ള ആലുവ സ്വദേശി. ജൂണ്‍ 23 ന് രോഗം സ്ഥിരീകരിച്ച 35 വയസുള്ളപറവൂര്‍ സ്വദേശി, ജൂലൈ 3 ന് രോഗം സ്ഥിരീകരിച്ച 28 വയസുള്ള ഞാറക്കല്‍ സ്വദേശി, ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച 30 വയസുള്ള തമ്മനം സ്വദേശി, ജൂലൈ 2 ന് രോഗം സ്ഥിരീകരിച്ച 20 വയസുള്ള നോര്‍ത്ത് പറവൂര്‍ സ്വദേശി, ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച 31 വയസുള്ള കോട്ടുവള്ളി സ്വദേശി, ജൂണ്‍ 25 ന് രോഗം സ്ഥിരീകരിച്ച 13 വയസുള്ള ആമ്പലൂര്‍ സ്വദേശിനി, ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച പാലക്കാട് സ്വദേശി എന്നിവര്‍ രോഗമുക്തി നേടി.

ഇന്ന് 709 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 891 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 14117 ആണ്. ഇതില്‍ 12096 പേര്‍ വീടുകളിലും, 369 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1652 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 676 ആണ്.

• ഇന്ന് ജില്ലയില്‍ നിന്നും കോവിഡ് 19 പരിശോധനയുടെ 720 ഭാഗമായി സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 1059 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. 1973 പരിശോധന ഫലങ്ങളാണ് ഇനി ലഭിക്കുവാനുള്ളത് .

• ജില്ലയില്‍ ഇതുവരെ ക്ലസ്റ്റര്‍ കണ്ടൈന്‍മെന്റ് ടെസ്റ്റിംഗ് സ്ട്രാറ്റജിയുടെ ഭാഗമായി ചെല്ലാനത്ത് നിന്നും 760 സാമ്പിളുകളും, ആലുവ മാര്‍ക്കറ്റ്, കടുങ്ങലൂര്‍, കരുമാലൂര്‍ എന്നിവിടങ്ങളില്‍ നിന്ന് 855 സാമ്പിളുകളും , കീഴ്മാട് നിന്ന് 160 സാമ്പിളുകളും. എറണാകുളം മാര്‍ക്കറ്റ്…

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button