33.4 C
Kottayam
Wednesday, May 8, 2024

കൊവിഡ് രോഗികള്‍ എറണാകുളം

Must read

കൊച്ചി:എറണാകുളം ജില്ലയില്‍ ഇന്ന് 925 പേര്‍ക്കുകകൂടി കൊവിഡ് സ്ഥിരീകരിച്ചു.30 പേര്‍ ഇതര സംസ്ഥാനത്തുനിന്നും എത്തിയവരാണ്.759 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 123 പേരുടെ ഉറവിടം വ്യക്തമല്ല.എട്ടു ആരോഗ്യപ്രവര്‍ത്തകര്‍ക്കും. ഐ.എന്‍.എച്ച്.എസിലെ അഞ്ചുപേര്‍ക്കും കൊവിഡ് പോസിറ്റീവായി.

ഇന്ന് 402 പേർ രോഗ മുക്തി നേടി. ഇതിൽ 398 പേർ എറണാകുളം ജില്ലക്കാരും 2 പേർ മറ്റ് സംസ്ഥാനത്ത് നിന്നുള്ളവരും 2 പേർ മറ്റ് ജില്ലക്കാരുമാണ്.

ഇന്ന് 2283 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1010 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 25945 ആണ്. ഇതിൽ 24103 പേർ വീടുകളിലും 156 പേർ കോവിഡ് കെയർ സെന്ററുകളിലും 1686 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 213 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 221 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9029 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 247
• പി വി എസ് – 35
• സഞ്ജീവനി – 105
• സ്വകാര്യ ആശുപത്രികൾ – 747
• എഫ് എൽ റ്റി സികൾ – 1730
• വീടുകൾ – 6165

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9952 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 2483 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 2153 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകൾ ഉൾപ്പെടെ ഇനി 1391 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week