കോട്ടയം: ഷാര്‍ജയില്‍ നിന്നും രോഗമുക്തി നേടി നാട്ടിലെത്തിയ യുവതിയ്ക്ക് വീണ്ടും കോവിഡ്. വിദേശത്തുനിന്ന് രോഗമുക്തി നേടി നാട്ടിലെത്തിയ കോട്ടയം സ്വദേശിനിയ്ക്കാണ് വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്. ജൂണ്‍ 19ന് ഷാര്‍ജയില്‍ നിന്ന് കേരളത്തിലെത്തിയ 27 വയസ്സുകാരിയായ പായിപ്പാട് സ്വദേശിനിയ്ക്കാണ് വീണ്ടും രോഗം വന്നിരിക്കുന്നത്
ഷാര്‍ജയില്‍ വച്ച് മെയ് 10 ന് രോഗം സ്ഥിരീകരിച്ചശേഷം അവിടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. പിന്നീട് മേയ് 28നും ജൂണ്‍ മൂന്നിനും നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവ് ആയി.
അതിനുശേഷം ജൂണ്‍ 19ന് യുവതി കേരളത്തിലെത്തി. തുടര്‍ന്ന് ഹോം ക്വാറന്റീനിലായിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജൂണ്‍ 30ന് സ്രവം പരിശോധനയ്ക്ക് എടുക്കുകയും ഇന്ന് രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.
ഇന്ന് കോട്ടയം ജില്ലയില്‍ പുതിയതായി ഒന്‍പതു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചത് മൂന്നു പേര്‍ വിദേശത്തുനിന്നും അഞ്ചു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്.*
*ഒരാള്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്.* എല്ലാവരും ഹോം ക്വാറന്‍റയിനിലായിരുന്നു.
വിദേശത്ത് ചികിത്സയ്ക്കുശേഷം കോവിഡ് മുക്തയായി നാട്ടിലെത്തിയ യുവതിയും ഒരു കുടുംബത്തിലെ നാലു പേരും രോഗം ബാധിച്ചവരില്‍ ഉള്‍പ്പെടുന്നു.
ഏഴു പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
*രോഗം ബാധിച്ചവര്‍*👇👇
1. കൊല്‍ക്കത്തയില്‍നിന്ന് ജൂണ്‍ 22ന് എത്തിയ *കൂരോപ്പട സ്വദേശിനി*(60). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.
2. ഒമാനില്‍നിന്ന് ജൂണ്‍ 23ന് എത്തിയ *വാഴൂര്‍ സ്വദേശിനി(31)*. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
3. ഷാര്‍ജയില്‍നിന്ന് ജൂണ്‍ 19ന് എത്തിയ *പായിപ്പാട് സ്വദേശിനി(27).* രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഷാര്‍ജയില്‍വച്ച് മെയ് 10ന് രോഗം സ്ഥിരീകരിച്ചശേഷം അവിടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. *ജൂണ്‍ മൂന്നിന് നടത്തിയ സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവായിരുന്നു.* അതിനുശേഷമാണ് നാട്ടിലെത്തിയത്.
4. മുംബൈയില്‍നിന്ന് ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കുമൊപ്പം വിമാനമാര്‍ഗം ജൂണ്‍ 26ന് എത്തിയ *മറിയപ്പള്ളി സ്വദേശി*(48). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
5. രോഗം സ്ഥിരീകരിച്ച *മറിയപ്പള്ളി സ്വദേശിയുടെ ഭാര്യ*(36). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഭര്‍ത്താവിനൊപ്പം മുംബൈയില്‍നിന്ന് വിമാനമാര്‍ഗം ജൂണ്‍ 26നാണ് എത്തിയത്.
6. രോഗം സ്ഥിരീകരിച്ച *മറിയപ്പള്ളി സ്വദേശിയുടെ മൂത്ത മകന്‍*(12). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. മാതാപിതാക്കള്‍ക്കൊപ്പം മുംബൈയില്‍നിന്ന് ജൂണ്‍ 26നാണ് എത്തിയത്.
7. രോഗം സ്ഥിരീകരിച്ച *മറിയപ്പള്ളി സ്വദേശിയുടെ ഇളയ മകന്‍*(7). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. മാതാപിതാക്കള്‍ക്കൊപ്പം മുംബൈയില്‍നിന്ന് ജൂണ്‍ 26നാണ് എത്തിയത്.
8. സൗദി അറേബ്യയില്‍നിന്ന് ജൂണ്‍ 20ന് എത്തിയ *മണര്‍കാട് സ്വദേശി*(63). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.
9. ജൂണ്‍ 26ന് രോഗം സ്ഥിരീകരിച്ച *പള്ളിക്കത്തോട് സ്വദേശിനിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്ന ചിറക്കടവ് സ്വദേശിനി*(36). പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ പള്ളിക്കത്തോട് സ്വദേശിനിയുടെ സഹപ്രവര്‍ത്തകയാണ്. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.