വാഷിംഗ്ടണ്‍ ഡിസി: ആഗോളവ്യാപകമായി കൊവിഡ് ബാധിച്ചവരുടെ എണ്ണം 84 ലക്ഷത്തിലേക്ക് അടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതുവരെ 83,93,040 പേര്‍ക്കാണ് ലോകത്ത് കൊവിഡ് ബാധിച്ചിട്ടുള്ളത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലര ലക്ഷം കടന്നു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് ഇതുവരെ വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ പൊലിഞ്ഞവരുടെ എണ്ണം 4,50,452 ആണ്. 44,08,937 പേര്‍ക്കാണ് ഇതുവരെ കൊവിഡില്‍ നിന്ന് രോഗമുക്തി നേടാനായത്.
ലോകത്താകമാനം 24 മണിക്കൂറിനിടെ 1,41,816 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഈ സമയത്ത് 5,264 പേര്‍ മരണപ്പെടുകയും ചെയ്തു. കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന പത്ത് രാജ്യങ്ങളിലെ കണക്കുകള്‍ ഇനി പറയും വിധമാണ്. അമേരിക്ക- 22,34,415, ബ്രസീല്‍- 9,60,309, റഷ്യ- 5,53,301, ഇന്ത്യ- 3,67,264, ബ്രിട്ടന്‍- 2,99,251, സ്‌പെയിന്‍- 2,91,763, പെറു- 2,40,908, ഇറ്റലി- 2,37,828, ഇറാന്‍- 1,95,051, ജര്‍മനി- 1,90,179.
മേല്‍പറഞ്ഞ രാജ്യങ്ങളില്‍ കൊവിഡ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം അമേരിക്ക- 1,19,941 , ബ്രസീല്‍- 46,665, റഷ്യ- 7,478, ഇന്ത്യ- 12,262, ബ്രിട്ടന്‍- 42,153, സ്‌പെയിന്‍- 27,136, പെറു- 7,257, ഇറ്റലി- 34,448, ഇറാന്‍- 9,185, ജര്‍മനി- 8,927.