ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 11.50 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 37,148 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 11,55,191 ആയി. പുതിയതായി 587 രോഗികള്‍ മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണം 28,084 ആയി. 7,24,578 പേര്‍ രോഗമുക്തരായി. 4,02,529 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 3,18,695 ആയി. 12,030 പേര്‍ സംസ്ഥാനത്ത് മരിച്ചു. തമിഴ്‌നാട്ടില്‍ 1,75,678 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,551 പേര്‍ ഇവിടെ രോഗം ബാധിച്ചു മരിച്ചു. രാജ്യ തലസ്ഥാനത്തെയും സ്ഥിതി ഗുരുതരമായി തുടരുകയാണ്.
1,23,747 പേര്‍ക്കാണ് ഡല്‍ഹിയില്‍ രോഗം ബാധിച്ചത്. 3,663 പേര്‍ സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചു. യുപിയില്‍ 1192 കോവിഡ് മരണങ്ങളും പശ്ചിമബംഗാളില്‍ 1147 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News