FeaturedHealthKeralaNews

ആശങ്ക വര്‍ധിക്കുന്നു; സംസ്ഥാനത്ത് ഇന്ന് 1038 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1038 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ 785 പേര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. അതില്‍ 57 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. പരിശോധന ഫലം പോസറ്റീവായവരില്‍ 87 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 109 പേര്‍ മറ്റ് സംസ്ഥാനങ്ങള്‍ നിന്ന് വന്നവരാണ്. 272 പേരാണ് ഇന്ന് രോഗമുക്തരായത്.

കൊവിഡ് മൂലം ഒരു മരണം കൂടി ഇന്നുണ്ടായി. ഇടുക്കിയിലെ 75 വയസുകാരനായ നാരായണനാണ് മരിച്ചത്. ഇതുവരെ സംസ്ഥാനത്ത് 15032 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

സംസ്ഥാനത്ത് 1038 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 785 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരില്‍ 57 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 109 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 87 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. കൊവിഡ് മൂലം ഒരു മരണം കൂടി ഇന്നുണ്ടായി. ഇടുക്കിയിലെ 75 വയസുകാരനായ നാരായണനാണ് മരിച്ചത്. ഇതുവരെ സംസ്ഥാനത്ത് 15032 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 272 പേര്‍ രോഗമുക്തി നേടി.

പോസിറ്റീവായവര്‍.

തിരുവനന്തപുരം 226, കൊല്ലം 133, ആലപ്പുഴ 120, കാസര്‍കോട് 101, എറണാകുളം 92, മലപ്പുറം 61, തൃശ്ശൂര്‍ 56, കോട്ടയം 51, പതതനംതിട്ട 49, ഇടുക്കി 43, കണ്ണൂര്‍ 43, പാലക്കാട് 34, കോഴിക്കോട് 25, വയനാട് നാല്. 24 മണിക്കൂറിനിടെ 20847 സാമ്പിള്‍ പരിശോധിച്ചു. 159777 പേര്‍ നിരീക്ഷണത്തിലുണ്ട്. 9031 പേര്‍ ആശുപത്രിയില്‍. 1164 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 8818 പേര്‍ ചികിത്സയിലുണ്ട്. 318644 സാമ്പിള്‍ ഇതുവരെ പരിശോധനക്കയച്ചു. 8320 ഫലം വരാനുണ്ട്. മുന്‍ഗണനാ വിഭാഗത്തിലെ 103951 സാമ്പിള്‍ ശേഖരിച്ചതില്‍ 99499 സാമ്പിള്‍ നെഗറ്റീവാണ്.

397 ഹോട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്. ഇപ്പോള്‍ ചികിത്സയിലുള്ള 8056 പേരില്‍ 53 പേര്‍ ഐസിയുവിലാണ്. ഒന്‍പത് പേര്‍ വെന്റിലേറ്ററില്‍. കേസ് പെര്‍ മില്യണ്‍ കേരളത്തില്‍ 419.1 ആണ്. ഫെറ്റാലിറ്റി റേറ്റ് കേരളത്തില്‍ 0.31 ആണ്. സംസ്ഥാനത്ത് ഇതുവരെ 86959 പേരെ പ്രൈമറി കോണ്ടാക്ടായും 37937 പേരെ സെക്കന്റന്‍ി കോണ്ടാക്ടായും കണ്ടെത്തി. ആകെ പോസിറ്റീവ് കേസില്‍ 66.15 ശതമാനം പ്രാദേശികമായി വൈറസ് ബാധയുണ്ടായി. തിരുവനന്തപുരത്ത് ഇത് 94.4 ശതമാനം. 15975 കിടക്കകള്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ഒരുക്കി. 4533 പേര്‍ ഇവിടെ ചികിത്സയിലുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ 3.42 ലക്ഷം മാസ്‌കും 3.86 ലക്ഷം പിപിഇ കിറ്റും സ്റ്റോക്കുണ്ട്. 80 വെന്റിലേറ്റര്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാങ്ങി. 270 ഐസിയു വെന്റിലേറ്റര്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കി. രണ്ടാഴ്ചക്കുള്ളില്‍ 50 വെന്റിലേറ്റര്‍ കൂടി കേന്ദ്രം നല്‍കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker