കോട്ടയം: കൊവിഡ് 19 സ്ഥിരീകരിച്ച പാലാ സ്വദേശിനിയെ കോട്ടയത്തെത്തിച്ചു. ഇന്നു പുലര്‍ച്ചെയോടെയാണ് 65 വയസുകാരിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഓസ്ട്രേലിയയില്‍ നിന്ന് ഡല്‍ഹിയിലെത്തി അവിടെ നിന്ന് റോഡ് മാര്‍ഗം ഇടുക്കി അതിര്‍ത്തിയിലെത്തിയപ്പോഴാണ് പാലാ സ്വദേശികളായ ദമ്പതികളെ നിരീക്ഷണത്തിലാക്കിയത്.
കഴിഞ്ഞ മാര്‍ച്ച് 20 നാണ് ഇവര്‍ മെല്‍ബണില്‍ നിന്ന് ഡല്‍ഹിയിലെത്തിയത്. തുടര്‍ന്ന് അവിടെ 14 ദിവസം നിരീക്ഷണത്തിനു ശേഷം ഇരുവരും ഒരു ടാക്സികാറില്‍ മഹാരാഷ്ട്രയിലൂടെ 3500 കിലോമീറ്ററിലേറെ യാത്ര ചെയ്ത് ഏപ്രില്‍ 16ന് ഇടുക്കി കമ്പംമെട്ട് ചെക്ക് പോസ്റ്റിലെത്തുകയായിരുന്നു. തുടര്‍ന്ന് ഇവരെ കമ്പംമെട്ട് കോവിഡ് സെന്ററില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചു. സ്രവ പരിശോധനയിലാണ് ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഭര്‍ത്താവിന് ഫലം നെഗറ്റീവ് ആണ്. ഇടുക്കി ജില്ലയില്‍ ഇവര്‍ മറ്റാരുമായി ഇവര്‍ ബന്ധപ്പെട്ടിരുന്നില്ല.കോട്ടയത്ത് നേരെ മെഡിക്കല്‍ കോളേജ് ാശുപത്രിയിലേക്ക് കൊണ്ടുവന്നതിനാല്‍ കോട്ടയത്തും ആശങ്കവേണ്ടന്ന് അധികൃതര്‍ അറിയിച്ചു. ഇവര്‍ വന്ന കാറിന്റെ ഡല്‍ഹി സ്വദേശിയായ ഡ്രൈവറുടെ വിവരം അവിടത്തെ അധികൃതര്‍ക്കു കൈമാറിയിട്ടുണ്ട്.