റിയാദ് : സൗദി അറേബ്യയില്‍ കോവിഡ് -19 ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു. എറണാകുളം മുളന്തുരുത്തി പെരുപള്ളി സ്വദേശി ഈരക്കാമയില് ബെന്നി (53) ആണ് മരിച്ചത്. ദമ്മാം മെഡിക്കല്‍ കോംപ്ലക്സില്‍ ചികിത്സയിലിരിക്കെയാണ് ഇദ്ദേഹം മരിച്ചത്. മറ്റ് പല രോഗങ്ങളും അലട്ടിയിരുന്ന ഇദ്ദേഹത്തിന്റെ ആദ്യ പരിശോധനയില്‍ തന്നെ നില ഗുരുതരമാണന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.
വെന്റിലേറ്ററില്‍ ഒരാഴ്ചയിലധികം കിടന്നതിന് ശേഷമാണ് തിങ്കളാഴ്ച പുലര്‍ച്ചെ ബെന്നി മരണത്തിന് കീഴടങ്ങിയത്. ദമ്മാമിലെ പ്രമുഖ പൈപ്പ് നിര്‍മാണ കമ്പനിയിലെ ജീവനക്കാരനായിരുന്നു. 27 വര്‍ഷമായി പ്രവാസിയാണ്. ഭാര്യ: ടെസി. മകള്‍ മേബില്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News