FeaturedHome-bannerKeralaNews
കൊറോണ വൈറസ് ബാധ ഇനി ആഗോളമഹാമാരി
ജനീവ : കൊറോണ വൈറസ് ബാധ(കോവിഡ് 19)യെ ആഗോള മഹാമാരിയെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനാ മേധാവി ഡോ ടെഡ്രോസ് അദാനോം ഗെബ്രയേസസാണ് ഇക്കാര്യം അറിയിച്ചത്. ലോകത്തെ പല ഭാഗങ്ങളിലും ആളുകളില്‍ നിന്ന് ആളുകളിലേക്ക് വൈറസ് പകരുന്ന സാഹചര്യത്തിലും, ആഗോള മഹാമാരിയെന്ന പേര് ഉപയോഗിക്കണമോയെന്ന കാര്യത്തില്‍ ആഴ്ചകളായി നടന്ന ആലോചനയ്ക്ക് ഒടുവിലുമായിരുന്നു പ്രഖ്യാപനം.
നൂറിലധികം രാജ്യങ്ങളില്‍ അപകടകരമായ രീതിയിലാണ് വൈറസ് പടര്‍ന്ന് പിടിക്കുന്നത്. . വൈറസിനെതിരായ ചെറുത്ത് നില്‍പ്പില്‍ ഒരു തരത്തിലുമുള്ള കുറവ് വരരുതെന്ന നിര്‍ദേശിച്ച സംഘടന ചെനക്ക് പുറത്ത് കൊറോണ വ്യാപിച്ചിരിക്കുന്നത് പതിമൂന്ന് മടങ്ങ് അധികമാണെന്നും വ്യക്തമാക്കി. 2009ല്‍ നിരവധിപ്പേരുടെ ജീവന്‍ അപഹരിച്ച പന്നിപ്പനി(എച്ച്1 എന്‍1)യാണ് തിന് മുന്‍പ് ലോകാരോഗ്യ സംഘടന ആഗോള മഹാമാരിയായി പ്രഖ്യാപിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News