ന്യൂഡല്‍ഹി: ഇന്ത്യയിലും കോവിഡ്-19 ബാധിതരുടെ എണ്ണത്തില്‍ അഞ്ചിരട്ടി വര്‍ധനവ്. വെള്ളിയാഴ്ച മാത്രം നാല്‍പ്പതോളം കേസുകളാണു പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ വര്‍ധനവാണിത്. 241 കേസുകളാണ് ഇന്ത്യയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍136 കേസുകള്‍ വിദേശത്ത് നിന്നെത്തിയവരിലാണ് സ്ഥിരീകരിച്ചത്. ബാക്കിയുള്ള 105 കേസുകള്‍ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയതിലൂടെ ഉണ്ടായതാണ്. കോവിഡ്-19 ബാധിച്ച് ഇന്ത്യയില്‍ ഇതുവരെ അഞ്ച് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ജനുവരി 30നാണ് ഇന്ത്യയില്‍ ആദ്യമായി കേരളത്തില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചത്. മാര്‍ച്ച് 10ന് 50 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ വീണ്ടും പത്ത് ദിവസം കഴിയുമ്പോള്‍ വന്‍ വര്‍ധനവ് ആണ് ഉണ്ടായിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.