മലപ്പുറം: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച 15 കോവിഡ് 19 കേസുകളില്‍ രണ്ടെണ്ണം മലപ്പുറം ജില്ലയില്‍ നിന്നായതോടെ ജില്ലയില്‍ ആരോഗ്യവകുപ്പ് കര്‍ശന ജാഗ്രതാനിര്‍ദ്ദേശം നല്‍കി.
വേങ്ങര കൂരിയാട് സ്വദേശിയാണ് രോഗബാധ സ്ഥിരീകരിയ്ക്കപ്പെട്ട ഒരാള്‍.മാര്‍ച്ച് 19 ന് പുലര്‍ച്ചെ 5 മണിക്ക് അബുദാബിയില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ എയര്‍ഇന്ത്യയുടെ IX 348 നമ്പര്‍ വിമാനത്തിലാണ് ഇയാള്‍ ജില്ലയിലെ ത്തിയത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് സ്വന്തം വീട്ടില്‍ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്ന ഇയാളെ ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തിട്ടുണ്ട് .
രണ്ടാമത്തെയാള്‍ കടലുണ്ടി നഗരം സ്വദേശിയാണ്.മാര്‍ച്ച് 21 ന് പുലര്‍ച്ചെ 3 മണിക്ക് എയര്‍ അറേബ്യയുടെ G9 425 നമ്പര്‍ വിമാനത്തിലാണ് ഇയാള്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലെത്തിയത്. അവിടെ നിന്നും ആംബുലന്‍സില്‍ വീട്ടിലെത്തി വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്ന ഇവരെ മാര്‍ച്ച് 22ന് (ഇന്ന്) മഞ്ചേരി മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തിട്ടുണ്ട്.
മാര്‍ച്ച് 19 ന് പുലര്‍ച്ചെ 5 മണിക്ക് അബുദാബി യില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ എയര്‍ഇന്ത്യയുടെ IX 348 നമ്പര്‍ വിമാനത്തിലും
മാര്‍ച്ച് 21 ന് പുലര്‍ച്ചെ 3 മണിക്ക് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലെത്തിയ എയര്‍ അറേബ്യയുടെ G9 425 നമ്പര്‍ വിമാനത്തിലും.യാത്ര ചെയ്തവര്‍ ജില്ലാ കണ്‍ട്രോള്‍ റൂം നമ്പറില്‍ ബന്ധപ്പെടണം. രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടേണ്ടതും യാതൊരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകാന്‍ പാടില്ലാത്തതുമാണ്വആരോഗ്യ വകുപ്പ് അറിയിച്ചു.
ജില്ല മെഡിക്കല്‍ കണ്‍ട്രോള്‍ റൂം നമ്പര്‍
0483 2737858, 0483 2737857
376 പേര്‍ക്കുകൂടി ജില്ലയില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. ഇതോടെ ഇപ്പോള്‍ നിരീക്ഷണത്തിലുള്ളവര്‍ 7,394 പേരായെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് കോവിഡ് പ്രതിരോധ മുഖ്യ സമിതി അവലോകന യോഗത്തില്‍ അറിയിച്ചു. 11 പേര്‍ വിവിധ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളിലും 7,367 പേര്‍ വീടുകളിലും 16 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമാണ്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒമ്പത് പേരും തിരൂര്‍ ജില്ലാ ആശുപത്രി, തിരൂരങ്ങാടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ വീതവുമാണ് ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നത്.