KeralaNews

കോവിഡ് 19 അമേരിക്കയില്‍ നിന്നെത്തിയ ദമ്പതികളും കുഞ്ഞും കണ്ണൂരില്‍ നിരീക്ഷണത്തില്‍

കണ്ണൂര്‍: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ നിന്നെത്തിയ ദമ്പതികളും കുഞ്ഞും കണ്ണൂരില്‍ നിരീക്ഷണത്തില്‍. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇവരെ പരിശോധിച്ചിരുന്നു. രോഗലക്ഷണങ്ങളില്ലാത്തതിനാല്‍ ഇവര്‍ താമസിച്ചിരുന്ന പൈതല്‍ മലയിലെ റിസോര്‍ട്ടില്‍ തന്നെ താമസിപ്പിക്കാനാണ് തീരുമാനം. ഇവരോടൊപ്പം ഒരു ടൂറിസ്റ്റ് ഗൈഡും ഉണ്ട്

കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്ത വിദേശികളെ പോലീസ് സ്റ്റേഷനിലേക്കും അവിടെ നിന്ന് ആശുപത്രിയിലേക്കും മാറ്റിയിരുന്നു. സഹയാത്രക്കാര്‍ പരിഭ്രാന്തരായതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്തരത്തിലൊരു നടപടി. പ്രാഥമിക പരിശോധനയില്‍ ഇവരില്‍ ആരോഗ്യ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button