വാഷിംഗ്ടണ്‍: കോവിഡ് 19 ബാധിച്ച് അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു. ചങ്ങനാശേരി വലിയപറമ്പില്‍ ജോസഫ് മാത്യു (69) ആണ് മരിച്ചത്. ഡിട്രോയിറ്റ് മലയാളി അസോസിയേഷന് മുന്‍ പ്രസിഡന്റാണ്. ഇതോടെ കോവിഡ് ബാധിച്ച് വിദേശ രാജ്യങ്ങളില്‍ മരിച്ച മലയാളികള്‍ 45 ആയി. അതേസമയം യുഎസില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 2,624,846 ആയി. യു.എസില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 47,659 ആണ്. ന്യൂയോര്‍ക്കില്‍ മാത്രം 474 മരണമാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News