EntertainmentKeralaNews

മറുനാടന്‍ മലയാളി’ക്ക് വിലക്ക്; പൃഥ്വിരാജിനെതിരെ അപകീർത്തികരമായ ഉള്ളടക്കം പ്രസിദ്ധീകരിക്കരുതെന്ന് ഉത്തരവ്

കൊച്ചി:നടന്‍ പൃഥ്വിരാജിനെതിരെ അപകീര്‍ത്തികരമായ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിന് ‘മറുനാടന്‍ മലയാളി’ക്ക് വിലക്ക്. എറണാകുളം അഡീഷണല്‍ സബ് ജഡ്ജിന്റേതാണ് ഉത്തരവ്. 10 കോടി രൂപ ആവശ്യപ്പെട്ട് പൃഥ്വിരാജ് നല്‍കിയ മാനനഷ്ടക്കേസിലാണ് നടപടി. പൃഥ്വിരാജിനെതിരായ പരാമർശങ്ങൾ പ്രഥമദൃഷ്ട്യാ അപകീർത്തികരമാണെന്നാണ് കോടതി നിരീക്ഷണം. അഭിപ്രായ സ്വാതന്ത്ര്യം ദുരുപയോഗിക്കാൻ ആർക്കും അവകാശമില്ല ചൂണ്ടിക്കാട്ടി.

ആദായ നികുതി വകുപ്പും എന്‍ഫോഴ്സുമെന്റും നടത്തിയ പരിശോധനയെ തുടര്‍ന്ന് പൃഥ്വിരാജ് 25 കോടി പിഴയടച്ചുവെന്ന് 2023 മേയ് മാസത്തില്‍ മറുനാടന്‍ മലയാളി ചില ലേഖനങ്ങളിലൂടെയും വീഡിയോകളിലൂടെയും പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും നിയമ നടപടി സ്വീകരിക്കുമെന്നും പൃഥ്വിരാജ് പ്രസ്താവനയിറക്കിയെങ്കിലും നടന്‍ പിഴ അടച്ചുവെന്ന് പോര്‍ട്ടല്‍ വീണ്ടും വാര്‍ത്ത നല്‍കി. തുടര്‍ന്നാണ് പൃഥ്വിരാജ് കോടതിയെ സമീപിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button