KeralaNewsRECENT POSTS

വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ വിവരം അറിയിച്ചിരുന്നതായി ഇറ്റലില്‍ നിന്നെത്തിയ യുവാവ്

കോട്ടയം: വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ഇറ്റലിയില്‍ നിന്നാണെന്ന വിവരം അറിയിച്ചിരുന്നതായി പത്തനംതിട്ടയില്‍ കൊറോണ ബാധിച്ച കുടുംബത്തിലെ യുവാവ്. ഇറ്റലിയില്‍നിന്നാണ് എത്തിയതെന്ന് വിമാനത്താവളത്തില്‍ അറിയിച്ചെങ്കിലും ഏതെങ്കിലും മാര്‍ഗനിര്‍ദേശം വിമാനത്താവളത്തില്‍ നിന്നു ലഭിച്ചില്ലെന്നും ഇദ്ദേഹം പറയുന്നു.

ഫെബ്രുവരി 29 ന് ആണ് കേരളത്തില്‍ എത്തിയത്. എന്നാല്‍ വിമാനത്താവളത്തില്‍ ആരോഗ്യം പരിശോധിച്ചില്ല. നാട്ടിലെത്തും വരെ രോഗലക്ഷണം ഇല്ലായിരുന്നുവെന്നും രോഗബാധിതനായ യുവാവ് ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന കാര്യങ്ങളെല്ലാം സത്യമല്ലെന്നും യുവാവ് പറയുന്നു. തങ്ങള്‍ പള്ളിയിലോ സിനിമയ്‌ക്കോ പോയിട്ടില്ല. പള്ളിയില്‍ പോയെന്ന റിപ്പോര്‍ട്ടുകള്‍ വ്യാജമാണ്. വിവാഹച്ചടങ്ങില്‍ പങ്കെടുത്തിട്ടില്ല. അടുത്ത വീടുകളിലും ബന്ധുവീടുകളിലും പോയെന്നും അദ്ദേഹം പറഞ്ഞു.

ഇറ്റലിയില്‍ നിന്നു വന്നപ്പോള്‍ വിമാനത്താവളം മുതല്‍ ഉപയോഗിച്ചത് ബന്ധുവിന്റെ വാഹനമായിരുന്നു. മറ്റു സ്ഥലങ്ങളില്‍ പോയപ്പോള്‍ സ്വന്തം വാഹനത്തിലാണ് യാത്ര ചെയ്ത്. പൊതു ചടങ്ങുകളില്‍ പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button