KeralaNews

കൊറോണ വൈറസ് സ്വകാര്യ ആശുപത്രികൾ ഉൾപ്പടെ കേരളത്തിലെ ആരോഗ്യ രംഗം സജ്ജം: ഐ എം എ

തിരുവനന്തപുരം : കൊറോണ വൈറസ് ബാധ വ്യാപകമാകുന്നത് തടയുന്നതിനായി വിപുലമായ പദ്ധതികൾ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തുടരുകയാണ്. 14 ജില്ലകളിലെയും ഡോക്ടർമാർക്ക് കൊറോണ വൈറസ് ചികിത്സയുടെ വിവിധ വശങ്ങൾളെകുറിച്ചുള്ള തുടർ വിദ്യാഭ്യാസ പരിപാടികൾ ഐ എം എ യുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്തു വരുന്നു.

കേരളത്തിലെ എല്ലാ ജില്ലകളിലെയും സ്വകാര്യ ആശുപത്രികളുടെ സഹായം ഇ വിഷയത്തിൽ ഐ എം എ വാഗ്ദാനം നൽകിയിട്ടുണ്ട്. ഐസൊലേഷൻ വാർഡുകളും , ഇന്റെൻസീവ് കെയർ യൂണിറ്റുകളും വെന്റിലേറ്റർ സഹായവും എല്ലാം ഉള്ള സ്വകാര്യ ആശുപത്രികൾ അടിയന്തിര ഘട്ടം എത്തിയാൽ ചികിത്സക്കായി മുന്നോട്ടു വരും. കേരളത്തിലെ നാല് വിമാന താവളങ്ങളിലും ബയോ മെഡിക്കൽ വെയ്‌സ്റ് നിർമാർജനം ചെയ്യുന്നതിന് വേണ്ടി ഉള്ള പദ്ധതിയും സ്വകാര്യ ആശുപത്രികളിലെ മറ്റു ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകുന്നതിലും സർക്കാരിന്റെ കൊറോണ വൈറസ് പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന മറ്റു നടപടികൾ സ്വീകരിക്കുന്നതിന് ഐ എം എ എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു.

തിരുവനന്തപുരത്തു ഇന്ന് നടന്ന ഉന്നത തല യോഗം കൊറോണ വൈറസ് ബാധയെ തുടർന്നുണ്ടായ സ്ഥിതി വിശേഷം വിലയിരുത്തി. തുടർ പ്രവർത്തനങ്ങൾക്കായി സംസ്ഥാന തല മോണിറ്ററിങ് കമ്മിറ്റിയും ഐ എം എ സാംക്രമിക രോഗ നിവാരണ വിഭാഗവും ഗവേഷണ വിഭാഗവും സംയുക്തമായി ചേർന്ന് ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോ എബ്രഹാം വർഗീസും, സെക്രട്ടറി ഡോ ഗോപികുമാറും ഒരു പ്രസ്താവനയിൽ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button