കൊവിഡ് 19 വൈറസ് ഭീതിയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് ലോകരാജ്യങ്ങള്‍. വൈറസിന്റെ പിടിയില്‍ അകപ്പെടുന്നവരില്‍ ചിലര്‍ മാത്രമാണ് മരണത്തിന് കീഴടങ്ങുന്നത്. വൈറസിനെ കുറിച്ചുള്ള പഠനത്തില്‍ ഇക്കാര്യവും ഗവേഷകര്‍ ഉള്‍പ്പെടുത്തിയിരുന്നു. ജനിതകശാസ്ത്രകാരന്മാര്‍ ഡിഎന്‍എയില്‍ നടത്തിയ അന്വേഷണങ്ങളില്‍ ചില കാരണങ്ങള്‍ കണ്ടെത്തിയതായി പറയുന്നു. യൂറോപ്യന്‍ ശാസ്ത്രകാരന്മാര്‍ നടത്തിയ പഠനത്തില്‍ ജനിതക വ്യതിയാനങ്ങളും കൊറോണാവൈറസ് ഉണ്ടാക്കുന്ന കോവിഡ്-19 രോഗവും തമ്മില്‍ ചില ബന്ധങ്ങള്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ജര്‍മനിയിലെ യുണിവേഴ്സിറ്റി ഓഫ് കെയ്ലില്‍ മോളിക്യുലര്‍ ജെനറ്റിസിസ്റ്റ് ആയ ആന്‍ഡ്രെ ഫ്രാങ്ക് അടക്കമുള്ള ആളുകളാണ് പുതിയ പഠനം പുറത്തുവിട്ടിരിക്കുന്നത്. ഇതേ കുറിച്ച് ലോകമെമ്പാടുമുള്ള മറ്റു ശാസ്ത്രജ്ഞരും പഠിക്കുകയാണ്. വൈറസ് മാരകമാകാനുള്ള കാരണങ്ങളായി ശാസ്ത്രജ്ഞര്‍ നേരത്തെ കണ്ടെത്തിയത് പ്രായം, ഗുരതരമായ രോഗങ്ങള്‍ തുടങ്ങിയവയായിരുന്നു. പുതിയ പഠന പ്രകാരം ഡിഎന്‍എ പരിശോധനയിലൂടെ ഏതു രോഗിക്കാണ് കൂടുതല്‍ തീവ്രപരിചരണം നല്‍കേണ്ടി വരുന്നതെന്നാണ് നിരീക്ഷിക്കുന്നത്. ഫ്രാങ്കും ഗവേഷകരും സ്പെയ്നിലെയും ഇറ്റലിയിലെയും ചില ശാസ്ത്രജ്ഞരുമായി സഹകരിച്ചാണ് പഠനം നടത്തുന്നത്. വെന്റിലേറ്റര്‍ ഉപയോഗിക്കേണ്ടി വന്നതോ, ഓക്സിജന്‍ നല്‍കേണ്ടി വന്നതോ ആയ രോഗികളുടെ രക്ത സാംപിളുകള്‍ ശേഖരിച്ച് ഡിഎന്‍എ വേര്‍തിരിച്ചെടുത്ത്, ജീനോടൈപ്പിങ് എന്ന ദ്രുത ടെക്നിക് ഉപയോഗിച്ച് സ്‌കാന്‍ ചെയ്താണ് തങ്ങളുടെ നിഗമനങ്ങളില്‍ ഇവര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.
തുടര്‍ന്ന് കോശത്തിലേക്കു കടക്കുന്നു. എന്നാല്‍, എസിഇ2ല്‍ ഉള്ള വ്യതിയാനം കോവിഡ്-19 തീവ്രമായിത്തീരുമോ എന്നുള്ള സൂചന തരുന്നുമില്ലെന്ന് ഗവേഷകര്‍ പറയുന്നു. ജനിതകഘടനയില്‍ രണ്ടിടങ്ങളില്‍ കണ്ട സവിശേഷത, ചിലരില്‍ ശ്വാസതടസം വര്‍ധിപ്പിക്കുന്നുവെന്നാണ്. ഇവയില്‍ ഒരിടം, ഏതു തരം രക്തമാണ് ഒരാള്‍ക്കുള്ളതെന്ന് നിര്‍ണ്ണയിക്കുന്ന ജീന്‍ ആണ്. ടൈപ്-എ രക്തമാണ് ഉള്ളതെങ്കില്‍ അത് രോഗത്തിന്റെ തീവ്രത 50 ശതമാനം വര്‍ധിക്കുമെന്നാണ് പറയുന്നത്. ഇത്തരം രോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കേണ്ടതായി വരികയോ വെന്റിലേറ്റര്‍ ഉപയോഗിക്കേണ്ടതായി വരികയോ ചെയ്യാമെന്നാണ് പഠനം പറയുന്നത്.
ഇതുവരെ പഠിക്കാത്ത ചില ഘടകങ്ങളായിരിക്കാം അധികം പേരെയും മരണത്തിലേക്ക് തള്ളിവിടുന്നത് എന്നാണ്. രാജ്യാന്തര തലത്തില്‍ ‘കോവിഡ്-19 ഹോസ്റ്റ് ജെനറ്റിക്‌സ് ഇനിഷ്യേറ്റീവ്’ എന്നൊരു സംരംഭം ഉണ്ട്. ഇപ്പോള്‍ 48 രാജ്യങ്ങളിലായി ആയിരത്തിലേറെ ഗവേഷകര്‍ രോഗികളുടെ ഡിഎന്‍എ സാംപിള്‍ ശേഖരിച്ച് ഗവേഷണം നടത്തിവരികയാണ്. ഇതു സംബന്ധമായി കൂടുതല്‍ കണ്ടെത്തലുകള്‍ നടത്താനാകുമെന്നാണ് ഗവേഷകര്‍ കരുതുന്നത്.