NationalNews

ജാഗ്രത പാലിക്കുക; ഇന്ത്യയില്‍ കൊറോണ സമൂഹവ്യാപനത്തിലേക്ക് കടന്നുവെന്ന് ഡല്‍ഹി എയിംസ് ഡയറക്ടര്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ സമൂഹവ്യാപനത്തിലേക്ക് കടന്നുവെന്ന മുന്നറിയിപ്പുമായി ഡല്‍ഹി എയിംസ് ഡയറക്ടര്‍. ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയയാണ് ഞെട്ടിപ്പിക്കുന്ന വിവരം പങ്കുവെച്ചിരിക്കുന്നത്. രാജ്യത്തിന്റെ ചില മേഖലകളില്‍ കൊറോണ വൈറസ് ബാധ മൂന്നാംഘട്ടത്തിലേക്ക് കടന്നു. വൈറസ് ബാധയുടെ രണ്ടാംഘട്ടത്തിലായിരുന്നു രാജ്യം ഇതുവരെ. എന്നാല്‍ ചിലയിടങ്ങളില്‍ ഇത് മൂന്നാംഘട്ടത്തില്‍ എത്തിയെന്നും ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

<p>മുംബൈ പോലുള്ള പ്രദേശങ്ങളില്‍ അതിവേഗം രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായെന്ന് കണക്കുകള്‍ തന്നെ സൂചിപ്പിക്കുന്നുണ്ട്. ഇതാണ് സമൂഹവ്യാപനം എന്ന സാഹചര്യത്തിലേക്ക് വിരല്‍ചൂണ്ടാന്‍ പ്രേരിപ്പിക്കുന്നത്. ചിലയിടങ്ങളില്‍ സമൂഹവ്യാപനം ഉണ്ടായെങ്കിലും രാജ്യത്തെ ഭൂരിഭാഗം ഇടങ്ങളിലും വൈറസ് നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം വ്യക്തമാക്കി.</p>

<p>നിസാമുദീനിലെ തബ്ലീഗ് സമ്മേളനം സമൂഹവ്യാപനത്തിന്റെ മുഖ്യകാരണങ്ങളില്‍ ഒന്നാണ്. തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരെയും അവര്‍ ആരെയൊക്കെ ബന്ധപ്പെട്ടുവെന്ന് കണ്ടെത്തുന്നതും രോഗവ്യാപനം തടയുന്നതില്‍ നിര്‍ണായകമാണ്.</p>

<p>ഏപ്രില്‍ 10ന് ശേഷമേ സമൂഹവ്യാപനം വലിയതോതില്‍ ഉണ്ടായോ എന്ന് വ്യക്തമാകൂ. ഇതിന് ശേഷമേ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്നും എയിംസ് ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker