24 മണിക്കൂറിനിടെ മരിച്ചത് 1,320 പേര്‍; കൊവിഡില്‍ ഞെട്ടിത്തരിച്ച് അമേരിക്ക
വാഷിംഗ്ടണ്‍ ഡിസി: ലോകരാജ്യങ്ങള്‍ക്ക് തന്നെ ഭീഷണിയായി മാറിയിരിക്കുന്ന കൊവിഡ് 19 അമേരിക്കയില്‍ വളരെ വേഗത്തില്‍ പടര്‍ന്നുപിടിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,320 പേരാണ് ഇവിടെ കോവിഡ് ബാധയേത്തുടര്‍ന്ന് മരണത്തിനു കീഴടങ്ങിയത്. 7,391 പേര്‍ക്കാണ് രാജ്യത്ത് ജീവന്‍ നഷ്ടപ്പെട്ടത്. ഒറ്റദിവസം കൊണ്ട് 32,000ത്തിലേറെ പേര്‍ക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 2,76,965 ആയി.
<p>അമേരിക്കയില്‍ ന്യൂയോര്‍ക്കിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഉള്ളത്. 1,03,476 പേര്‍. ഇവിടെ 24 മണിക്കൂറിനിടെ 680 പേരാണ് മരണപ്പെട്ടത്. ന്യൂജഴ്‌സിയില്‍ 29,895 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ മിഷിഗണില്‍ 12,774 പേര്‍ വൈറസ് ബാധിതരായി. ഫ്രാന്‍സിലും സ്‌പെയിനിലും ഇറ്റലിയിലുമെല്ലാം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഗണ്യമായി വര്‍ധിക്കുന്നുണ്ട്.</p>
<p>ഫ്രാന്‍സില്‍ 1,124 പേരാണ് പുതുതായി മരണപ്പെട്ടത്. ഇവിടെ ആകെ 64,338 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 6,507 പേര്‍ക്ക് ജീവന്‍ നഷ്ടമായി. സ്‌പെയിനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 850ലേറെ പേര്‍ മരിച്ചപ്പോള്‍ ഇറ്റലിയില്‍ പുതുതായി മരണപ്പെട്ടത് 766 പേരാണ്. ഇറ്റലിയില്‍ ആകെ 1,19,827 പേര്‍ക്കാണ് രോഗബാധ. ഇതില്‍ 14,681 പേര്‍ മരണപ്പെട്ടു.</p>
<p>സ്‌പെയിനില്‍ 1,19,199 പേര്‍ക്ക് വൈറസ് പിടിപെട്ടപ്പോള്‍ ജീവന്‍ നഷ്ടപ്പെട്ടത് ആകെ 11,198 പേര്‍ക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്താകെ 82,745 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് ബാധിച്ചുള്ള ലോകവ്യാപക മരണം അറുപതിനായിരത്തിലേക്ക് അടുക്കുമ്പോള്‍ പുതുതായി മരണപ്പെട്ടത് ആറായിരത്തോളം പേരാണ്.</p>