കൊച്ചി: മാര്‍ച്ച് 18ന് പുലര്‍ച്ചെ 2.30ന് ദുബായില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ എമിറേറ്റ്സ് EK 0532 നമ്പര്‍ വിമാനത്തിലെ യാത്രക്കാര്‍ 14 ദിവസം നിര്‍ബന്ധമായും ഹോം ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദ്ദേശം. രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ ഉടന്‍ കണ്ട്രോള്‍ റൂം നമ്പറില്‍ ബന്ധപ്പെടണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
പാലക്കാട് ജില്ലയില്‍ ഇന്നലെ കൊവിഡ്19 രോഗം സ്ഥിരീകരിച്ചയാള്‍ മലപ്പുറം ജില്ലയിലെ മഞ്ചേരി സ്വദേശിയാണ്. എന്നാല്‍ ഇയാള്‍ രോഗം സ്ഥിരീകരിച്ച ശേഷം മലപ്പുറം ജില്ലയിലെത്തിയിട്ടില്ല. മാര്‍ച്ച് 18ന് രാവിലെ 2:30ന് എമിറേറ്റ്സിന്റെ EK0532 നമ്പര്‍ വിമാനത്തിലാണ് ദുബായില്‍ നിന്നു നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. ഇയാളെ വിമാനത്താവളത്തില്‍ നിന്ന് നേരിട്ട് ആശുപത്രിയിലേക്ക് മാറ്റിയതിനാല്‍ വിമാനത്താവളത്തിന് പുറത്ത് ആരുമായും നേരിട്ട് ഇടപഴകിയിട്ടില്ല.
ഈ സാഹചര്യത്തില്‍ മാര്‍ച്ച് 18ന് രാവിലെ 2:30ന് എമിറേറ്റ്സിന്റെ EK0532 നമ്പര്‍ വിമാനത്തില്‍ യാത്ര ചെയ്തവര്‍ 14 ദിവസം നിര്‍ബന്ധമായും വീട്ടില്‍ തന്നെ ഐസൊലേഷനില്‍ കഴിയേണ്ടതും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ കണ്‍ട്രോള്‍റൂം നമ്പറില്‍ ബന്ധപ്പെടേണ്ടതുമാണെന്നാണ് നിര്‍ദേശം. ഒരു കാരണവശാലും ഇവര്‍ നേരിട്ട് ആശുപത്രികളില്‍ പോകാന്‍ പാടുള്ളതല്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു. മലപ്പുറം കണ്ട്രോള്‍ റൂം : 0483 2733251, 0483 2733252.