ബലാത്സംഗക്കേസിലെ പ്രതിയ്ക്ക് 9 ദിവസത്തിനുള്ളില്‍ വിചാരണ നടത്തി ശിക്ഷ വിധിച്ച് കോടതി,വളയാറില്‍ ശിക്ഷ വിധിച്ചവര്‍ കണ്ണുതുറന്നു കാണട്ടെ
മഹോബ:ബലാത്സംഗ കേസിലെ പ്രതിയ്ക്ക് വെറും 9 ദിവസം കൊണ്ട് വിചാരണ നടത്തി ശിക്ഷ വിധിച്ച് കോടതി.സംശയിയ്‌ക്കേണ്ട ഇന്ത്യയിലെ മഹാരാഷ്ട്രയില്‍തന്നെയാണ് സംഭവം.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത
ചെയ്ത കേസിലെ പ്രതിയ്ക്കാണ് കോടതി മിന്നല്‍ വേഗത്തില്‍ ശിക്ഷ വിധിച്ചത്. 20 വര്‍ഷം തടവിനു പുറമെ 50,000 രൂപ പിഴയും കോടതി വിധിച്ചു.
കബ്രായ് സ്വദേശിയായ കരണ്‍ അഹിര്‍ബാര്‍ എന്നയാളാണ് കേസിലെ പ്രതി. 2019 ഒക്ടോബര്‍ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കബ്രായ് പോലീസ് സ്‌റ്റേഷനിലെത്തി തന്നെയൊരാള്‍ തട്ടികൊണ്ടുപോയി ചിത്രകൂട്ട് എന്ന സ്ഥലത്തെത്തിച്ച് ബലാത്സംഗം ചെയ്തതായി പരാതിപ്പെട്ടു. ബലാത്സംഗ ശ്രമം തടഞ്ഞ തന്നെ പ്രതി മര്‍ദിച്ചതായും പെണ്‍കുട്ടി പറഞ്ഞു. അന്വേഷണത്തിനൊടുവില്‍ പ്രതി കുറ്റകൃത്യം ചെയ്‌തെന്ന് കണ്ടെത്തിയ പോലീസ് പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം നവംബര്‍ 5ന് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു. നബംബര്‍ 13ന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. നവംബര്‍ 14 ന് വിചാരണ
ആരംഭിച്ച കോടതി നവംബര്‍ 18 ന് വിചാരണ പൂര്‍ത്തിയാക്കി. നവംബര്‍ 22 ന് അഡീഷ്ണല്‍ സെക്ഷന്‍സ് ജഡ്ജ് രാം കിഷോര്‍ ശുക്ല ശിക്ഷ വിധിച്ചു. ആദ്യമായാണ രാജ്യത്ത് ഒരു കോടതി ഇത്ര വേഗത്തില്‍ വിചാരണ നടത്തി ശിക്ഷ വിധിയ്ക്കുന്നത്.