ദില്ലി: നേതൃമാറ്റം ആവശ്യപ്പെട്ട് നേതാക്കള്‍ കത്തെഴുതിയതിനെ തുടര്‍ന്നുണ്ടായ കോണ്‍ഗ്രസിലെ ഭിന്നത പുതിയ മാനങ്ങളിലേക്ക് . രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ ചുമതലകളില്‍ നിന്നും മാറ്റിക്കൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പുനസംഘടിപ്പിച്ചു.
നെഹ്‌റു കുടുംബ നേതൃത്വത്തിനെ പിന്തുണയ്ക്കുന്ന കൂടുതല്‍ നേതാക്കളെ പ്രവര്‍ത്തനസമിതിയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.കേരളത്തിന്റെ ചുമതലയില്‍ നിന്നും മുകുള്‍ വാസ്നികിനെ മാറ്റിയിട്ടുണ്ട്. ബീഹാറില്‍ നിന്നുള്ള താരിഖ് അന്‍വറാണ് കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ചുമതലയുള്ള പുതിയ എഐസിസി ജനറല്‍ സെക്രട്ടറി. എ.കെ.ആന്റണി, ഉമ്മന്‍ ചാണ്ടി, കെ.സി.വേണുഗോപാല്‍ എന്നിവര്‍ പ്രവര്‍ത്തക സമിതിയില്‍ തുടരും.
കെസി വേണുഗോപാല്‍ സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി കെ.സി.വേണുഗോപാല്‍ തുടരും മുകുള്‍ വാസ്നികിനെ മധ്യപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി മാറ്റി നിയമിച്ചു. ആന്ധ്രാപ്രദേശിന്റെ ചുമതലയില്‍ ഉമ്മന്‍ ചാണ്ടി തുടരും. അതേസമയം ഗുലാം നബി ആസാദിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി.