തിരുവനന്തപുരം: പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി 1000 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനം പൂര്‍ണമായും നടപ്പാകില്ല. ആയിരം വീടുണ്ടാക്കാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.
ആയിരം വീട് ഉണ്ടാക്കാനാകുമോയെന്ന് ആശങ്കയുണ്ട്. അഞ്ഞൂറ് വീടെങ്കിലും പൂര്‍ത്തിയാക്കാനാണ് ശ്രമം. മുന്‍ പ്രസിഡന്റ് ആത്മാര്‍ത്ഥത കൊണ്ടാണ് ആയിരം വീടെന്ന് പ്രഖ്യാപിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു. കെപിസിസി പ്രഖ്യാപിച്ച ആയിരം വീടുകളെവിടെയെന്ന ചോദ്യം ഉയര്‍ന്നതോടെയാണ് പ്രഖ്യാപനത്തില്‍ നിന്നും പിന്മാറുന്നതായി മുല്ലപ്പള്ളി അറിയിച്ചത്. ഇതുവരെ എത്രവീടുകള്‍ പൂര്‍ത്തിയായി, എത്ര വീടുകളുടെ പണി നടക്കുന്നു തുടങ്ങിയ കാര്യങ്ങളുടെ കണക്കും കെപിസിസിയുടെ പക്കലില്ല.