CrimeKeralaNews

”50,000 രൂപ വാങ്ങിയാണ് സിഐ എന്റെ ജീവിതം നശിപ്പിച്ചത്;വെളിപ്പെടുത്തലുമായി യുവതി

ആലുവ:സിഐ സിഎല്‍ സുധീറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആലുവയില്‍ ഗാര്‍ഹിക പീഡനത്തിനിരയായ യുവതി. വെറും 50,000 രൂപ വാങ്ങിയിട്ടാണ് സിഐ തന്റെ ജീവിതം നശിപ്പിച്ചതെന്നും പണത്തിന് വേണ്ടി എന്തും ചെയ്യുന്ന വ്യക്തിയാണ് സുധീറെന്നും യുവതി പറഞ്ഞു.

പണം കൈവശമുള്ളവര്‍ക്ക് വേണ്ടി മാത്രമാണ് പൊലീസ് സംവിധാനം പ്രവര്‍ത്തിക്കുന്നതെന്നും യുവതി ആരോപിച്ചു. യുവതി പറഞ്ഞത്: ”സുധീറിന് മനസാക്ഷി എന്നൊരു വികാരമില്ല. പണത്തിന് വേണ്ടി അയാള്‍ എന്തും ചെയ്യും. ആലുവ സ്റ്റേഷനിലെത്തിയ എന്റെ പരാതി രേഖപ്പെടുത്താന്‍ പോലും അയാള്‍ തയ്യാറായില്ല. ആലുവയില്‍ അറിയപ്പെടുന്ന തറവാട്ടിലെ അംഗമാണ് എന്റെ ഭര്‍ത്താവ്. എന്റെ പരാതി തേച്ചുമായ്ച്ച് കളയാന്‍ 50000 രൂപയാണ് അവരില്‍ നിന്ന് സിഐ വാങ്ങിയത്.

ചെറിയ കേസ് അല്ല എന്റേത്. ഏഴ് ദിവസമായിരുന്നു ഞാന്‍ ആശുപത്രിയില്‍ കഴിഞ്ഞത്. ഭര്‍ത്താവ് എന്റെ കൈയും കാലും തല്ലിയൊടിച്ചു. ദേഹം മുഴുവനും സിഗരറ്റ് കൊണ്ട് പൊളിച്ചു. ഇതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. എന്നാല്‍ ഭര്‍ത്താവും സിഐയും കൂടി എല്ലാം തേച്ചു മായച്ചു കളഞ്ഞു.” ”എന്നെ മാനസികരോഗിയാക്കിയാണ് സുധീര്‍ ചിത്രീകരിച്ചത്.

എന്നെ ഒഴിവാക്കി ജീവിക്കാനാണ് ഭര്‍ത്താവിനോട് സുധീര്‍ ആവശ്യപ്പെട്ടത്. വെറും 50,000 രൂപ വാങ്ങിയിട്ടാണ് സുധീര്‍ ഒരു പെണ്‍കുട്ടിയുടെ ജീവിതം നശിപ്പിച്ചത്. അത് വാങ്ങിയതും അയാളുടെ ഭാര്യയ്ക്കും കുട്ടികള്‍ക്ക് വേണ്ടിയല്ലേ. പെരുവഴിയിലാണ് ഞാനിപ്പോഴും. ഭക്ഷണം പോലും കഴിക്കാന്‍ പണമില്ല. നീതി വേണമെങ്കില്‍ പണം വേണം. ഇതാണ് ഇന്നത്തെ കേരള പൊലീസ്. ഇവിടെ ഗതികേട് കൊണ്ടാണ് ഒരാള്‍ പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നത്. അവിടെയും മോശം അനുഭവം നേരിട്ടാല്‍ എന്ത് ചെയ്യും.

പിന്തുണയ്ക്കാന്‍ ആരുമില്ലെന്ന് അറിഞ്ഞിട്ടാണ് സിഐ വൃത്തിക്കെട്ട കളി കളിച്ചത്. എന്നെ വേശ്യയെന്ന് പരസ്യമായാണ് വിളിച്ചത്. പണത്തിന് വേണ്ടി മാത്രമാണ് അയാള്‍ ജീവിക്കുന്നത്. നീതിക്ക് വേണ്ടിയാണ് പൊലീസിനെ സമീപിച്ചത്. എന്നിട്ടും നീതി ലഭിച്ചില്ല, ഗതികേട് കൊണ്ടാണ് പൊലീസില്‍ പോകുന്നത്. അപ്പോള്‍ അവര്‍ സ്വന്തം വീട്ടിലെ കുട്ടിയെന്ന് കരുതി ആശ്വസിപ്പിക്കുകയല്ലേ ചെയ്യേണ്ടത്. പണം നോക്കിയാണ് കേസെടുക്കുന്നത്.”-യുവതി പറഞ്ഞു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button