NationalNewsRECENT POSTS
‘വെടിവെച്ചത് എങ്ങനെയെന്ന് ചോദിച്ചപ്പോള്‍ പ്രതികള്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്ന്’ വിശദീകരണവുമായി കമ്മീഷണര്‍
ഹൈദരാബാദ്: തെലങ്കാനയില്‍ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതികളെ വെടിവെച്ചു കൊലപ്പെടുത്തിയത്തില്‍ സാഹചര്യം വിശദീകരിച്ച് ഹൈബരാബാദ് പോലീസ് കമ്മീഷണര്‍ വി.സി. സജ്ജനാര്‍. പ്രതികളോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ അതിന് തയ്യാറായില്ല. അവര്‍ നിന്നില്ല. പോലീസിന് നേരെ കല്ലെറിഞ്ഞപ്പോഴാണ് വെടിയുതിര്‍ത്തതെന്ന് സജ്ജനാര്‍ പറഞ്ഞതായി എഡസ് 18 റിപ്പോര്‍ട്ട് ചെയ്തു.
കുറ്റകൃത്യം നടത്തിയത് എങ്ങനെയെന്ന് വിശദീകരിക്കാന്‍ കൃത്യം നടത്തിയ സ്ഥലത്ത് കൊണ്ടുപോയി പ്രതികളോട് വിശദീകരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ പോലീസിനോട് ശരിയായ രീതിയില്‍ പ്രതികരിക്കാതെ കല്ലെറിയാന്‍ തുടങ്ങി. ഒരു രക്ഷയുമില്ലാതെ വന്നതോടെയാണ് പോലീസ് വെടിവെച്ചതെന്ന് സജ്ജനാര്‍ വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News