24.6 C
Kottayam
Thursday, October 24, 2024

Copa america:അഞ്ച് ഗോളിന് പനാമയെ തകര്‍ത്തു,കൊളംബിയ സെമിയില്‍

Must read

ഗ്ലെന്‍ഡേല്‍ (യുഎസ്എ): ക്വാര്‍ട്ടറില്‍ പനാമയെ മറുപടിയില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്ത് കൊളംബിയ കോപ്പ അമേരിക്ക ഫുട്‌ബോള്‍ സെമിയില്‍. എട്ടാം മിനിറ്റില്‍ ജോണ്‍ കോര്‍ഡോബ, 15-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ജെയിംസ് റോഡ്രിഗസ്, 41-ാം മിനിറ്റില്‍ ലൂയിസ് ഡിയാസ്, 70-ാം മിനിറ്റില്‍ റിച്ചാര്‍ഡ് റിയോസ്, ഇന്‍ജുറി ടൈമില്‍ പെനാല്‍റ്റിയിലൂടെ മിഗ്വെല്‍ ബോര്‍ഹ എന്നിവരാണ് കൊളംബിയക്കായി വലകുലുക്കിയത്. ഇതോടെ തോല്‍വിയറിയാതെ കൊളംബിയ 27 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി.

സ്‌കോര്‍ ലൈന്‍ പോലെ തന്നെ തീര്‍ത്തും ആധികാരികമായിരുന്നു കൊളംബിയയുടെ ജയം. ബ്രസീല്‍ – യുറഗ്വായ് മത്സര വിജയികളെ വ്യാഴാഴ്ച നടക്കുന്ന സെമിയില്‍ കൊളംബിയ നേരിടും.

എട്ടാം മിനിറ്റില്‍ ജെയിംസ് റോഡ്രിഗസിന്റെ കോര്‍ണര്‍ ഹെഡറിലൂടെ വലയിലെത്തിച്ചാണ് ജോണ്‍ കോര്‍ഡോബ ടീമിന്റെ ഗോളടി തുടങ്ങിവെച്ചത്. 10 മിനിറ്റിന് ശേഷം ജോണ്‍ അരിയാസിനെ പനാമ ഗോളി ഒര്‍ലാന്‍ഡോ മോസ്‌ക്വേര ബോക്‌സില്‍ വീഴ്ത്തിയതിന് കൊളംബിയക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. കിക്കെടുത്ത റോഡ്രിഗസിന് പിഴച്ചില്ല. കൊളംബിയക്കായി താരത്തിന്റെ 28-ാം ഗോള്‍കൂടിയായിരുന്നു ഇത്.

പിന്നാലെ 41-ാം മിനിറ്റില്‍ ലൂയിസ് ഡിയാസിന്റെ ഗോളിന് വഴിയൊരുക്കിയതും റോഡ്രിഗസായിരുന്നു. താരം നല്‍കിയ പന്ത് പിടിക്കാന്‍ മുന്നോട്ടുവന്ന ഗോളി ഒര്‍ലാന്‍ഡോ മോസ്‌ക്വേരയുടെ തലയ്ക്ക് മുകളിലൂടെ ഡിയാസ് പന്ത് വലയിലെത്തിക്കുകയായിരുന്നു.

ആദ്യ പകുതിയില്‍ പനാമയ്ക്ക് ഏതാനും നല്ല അവസരങ്ങള്‍ ലഭിച്ചു. ഗോളി കാമിലോ വാര്‍ഗാസിന്റെ സേവുകള്‍ കൊളംബിയയുടെ രക്ഷയ്‌ക്കെത്തുകയായിരുന്നു.

70-ാം മിനിറ്റില്‍ കൊളംബിയ നാലാം ഗോളും സ്വന്തമാക്കി. വലംകാലന്‍ ലോങ് റേഞ്ചറിലൂടെയായിരുന്നു റിച്ചാര്‍ഡ് റിയോസിന്റെ ഗോള്‍. തുടര്‍ന്ന് ഇന്‍ജുറി ടൈമില്‍ മിഗ്വെല്‍ ബോര്‍ഹ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ടീമിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തുർക്കിയിൽ വ്യവസായ മേഖലയിൽ വൻ പൊട്ടിത്തെറി; ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ചു, നിരവധി പേർ കൊല്ലപ്പെട്ടു

അങ്കാര:തുർക്കിയിൽ ഭീകരാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി വിവരം. തുർക്കിയിലെ ഏവിയേഷൻ കമ്പനി തുസസ് (TUSAS)ൻ്റെ അങ്കാരയിലെ ആസ്ഥാനത്തിനടുത്താണ് സ്ഫോടനം നടന്നത്. നിരവധി പേർ കൊല്ലപ്പെട്ടുവെന്നാണ് വിവരം. കൃത്യമായ കണക്കുകൾ പുറത്തുവന്നിട്ടില്ല. നടന്നത് ഭീകരാക്രമണമാണെന്ന് തുർക്കി...

തൃശ്ശൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടി കുഴഞ്ഞുവീണ് മരിച്ചു

തൃശ്ശൂർ: വരവൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. വരവൂർ ഹൈസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ദേശമംഗലം തലശ്ശേരി ഉണ്ണിക്കുന്ന് സ്വദേശി മുരളിയുടെ മകൾ വിനീതയാണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു കുട്ടി....

ഷൂട്ടിംഗിനൊക്കെ പോകാറുണ്ട്,ഏജന്റ് കൊണ്ടുവന്നതാ….. റോഡ്‌ഷോയ്ക്കായി പണമൊഴുക്കി നിലമ്പൂർ എംഎൽഎ

പാലക്കാട്: പാലക്കാട് ജില്ലയിൽ പിവി അൻവർ എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന റോഡ് ഷോയിൽ പണം നൽകി ആളെക്കൂട്ടിയതിന് തെളിവുകൾ പുറത്ത്. റോഡ് ഷോയിൽ പങ്കെടുത്ത സ്ത്രീകളാണ് പണം നൽകിയാണ് തങ്ങളെ കൊണ്ടുവന്നതെന്ന് സാക്ഷ്യപ്പെടുത്തുന്നത്....

രാഹുൽ മാങ്കൂട്ടത്തിലിന് നിരുപാധിക പിന്തുണയെന്ന് അൻവർ; പാലക്കാട് സ്ഥാനാർത്ഥിയെ പിൻവലിച്ചു

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ജീവകാരുണ്യ പ്രവർത്തകനായ മിൻഹാജിൻ്റെ സ്ഥാനാർത്ഥിത്വം ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള പിൻവലിച്ചു. മുന്നണികളെ സ്ഥാനാർത്ഥി നിർണയത്തിൽ വിമർശിച്ച പി.വി അൻവർ, പ്രതിപക്ഷ നേതാവിനെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ചു....

അശ്ലീല വീഡിയോ പ്രചരിക്കുന്നു; പാകിസ്ഥാൻ ടിക് ടോക് താരം മിനാഹിൽ മാലിക് വിവാദത്തിൽ, എഫ്ഐഎയ്ക്ക് പരാതി നൽകി

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പ്രമുഖ ടിക് ടോക് താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മിനാഹിൽ മാലിക് വിവാദത്തിൽ. മിനാഹിൽ മാലിക്കിന്റേതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ അശ്ലീല വീഡിയോകൾ പ്രചരിച്ചതിന് പിന്നാലെയാണ് വിവാ​ദം. ഒരു യുവാവിനോടൊപ്പമുള്ള...

Popular this week