ഡെറാഢൂണ്‍: രണ്ട് തലയുള്ള അപൂര്‍വ മൂര്‍ഖന്‍ പാമ്പിനെ വനം വകുപ്പ് അധികൃതര്‍ പിടികൂടി. പതിനഞ്ച് വര്‍ഷമായി പാമ്പ് പിടിത്തരംഗത്തുള്ള ആദില്‍ മിശ്രയെന്നയാളാണ് പാമ്പിനെ പിടികൂടിയത്. ഒന്നരടി നീളമുള്ള പാമ്പിനെ ഡെറാഡൂണിലെ മൃഗശാലയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
വികാസ് നഗറിലെ വ്യവസായ സ്ഥാപനങ്ങളുടെ സമീപത്തുവച്ചാണ് അപൂര്‍വ ഇനം മൂര്‍ഖനെ കണ്ടെത്തിയത്. ഇക്കാര്യം വനം വകുപ്പിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഡിഎഫ്ഒയുടെ നിര്‍ദേശത്തെതുടര്‍ന്ന് ആദില്‍ പാമ്പിനെ പിടികൂടുകയായിരുന്നു. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടെയുള്ള പാമ്പ്പിടുത്ത ജീവിതത്തില്‍ ഇത്തരത്തിലുള്ള പാമ്പിനെ കണ്ടിട്ടില്ലെന്നും ആദ്യമായിട്ടാണ് ആപൂര്‍വ ഇനം മൂര്‍ഖനെ പിടികൂടുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ ഡെറാഢൂണിലെ മൃഗശാലയിലാണ് രണ്ട് തലയുള്ള പാമ്പ് ഉള്ളത്. പാമ്പിനെ വെറ്റിനറി ഡോക്ടര്‍മാര്‍ നിരീക്ഷിക്കുകയാണ്. ചികിത്സയ്ക്ക് ശേഷം പാമ്പിനെ കാട്ടില്‍ വിടണമോ എന്നത് ആലോചിക്കുമെന്നും വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.