കണ്ണൂർ : മുനമ്പത്തു നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി കടലിൽ അകപ്പെട്ട 13 മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി. കണ്ണൂരിൽ നിന്നും 67 നോട്ടിക്കൽ മെയിൽ അകലെവെച്ചാണ് അപകടം നടന്നത്. ശനിയാഴ്ച പുലർച്ചെ മുതലാണ് ബോട്ടിൽ വെള്ളം കയറാൻ തുടങ്ങിയത്.
വൈകുന്നേരത്തോടെ പൂർണമായും മുങ്ങിയ ബോട്ടിനെ കുറിച്ചുള്ള വിവരങ്ങൾ ഹാം റേഡിയോ വഴിയാണ് ലഭ്യമായത്. പിന്നീട് കോസ്റ്റൽ പൊലീസ് എത്തി തൊഴിലാളികളെ രക്ഷിക്കുകയായിരുന്നു. എട്ടു തമിഴ്നാടു സ്വദേശികളും അഞ്ച് ആസാം സ്വദേശികളും അടക്കം പതിമൂന്ന് മത്സ്യ തൊഴിലാളികളെയും പുലർച്ചെയോടെ അഴിക്കൽ ഹാർബറിൽ എത്തിച്ചു. ഇരുപത് ദിവസം മുമ്പാണ് ഇവർ മത്സ്യബന്ധനത്തിനായി മുനമ്പത്ത് നിന്നും പുറപ്പെട്ടത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News