റായ്പുർ:ഛത്തീഗഢിലെ കോൺഗ്രസ് പരിപാടിയിൽ കൂട്ടത്തല്ല്. ജഷ്പുർ നഗരിൽ നിന്നുള്ള മുൻ ജില്ലാ പ്രസിഡന്റ് പവൻ അഗർവാൾ തൊഴിലാളികളുടെ യോഗത്തിൽ വെച്ച് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തെ തടയുകയായിരുന്നു. എന്നാൽ ഇത് കണ്ടുകൊണ്ട് സദസ്സിൽ ഇരിക്കുകയായിരുന്ന തൊഴിലാളികൾ ഒന്നടങ്കം വേദിയിലേക്ക് ചാടിക്കയറുകയും കൈയാങ്കളിയിൽ കലാശിക്കുകയുമായിരുന്നു.
സംസ്ഥാന ആരോഗ്യമന്ത്രി ടിഎസ് സിംഗ് ഡിയോയ്ക്ക് വേണ്ടി മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ സ്ഥാനം ഒഴിഞ്ഞു കൊടുക്കണം എന്ന പരാമർശത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസംഗം തടസ്സപ്പെടുത്തിയത്. പെട്ടെന്ന് തന്നെ കോൺഗ്രസ് ന്യൂനപക്ഷ സെല്ലിന്റെ ചുമതലയുള്ള ജില്ലാ പ്രസിഡന്റ് ഇഫ്തിഖാർ ഹസൻ ഇടപെടുകയായിരുന്നു. പവൻ അഗർവാളിൽ നിന്ന് മൈക്ക് തട്ടിപ്പറിക്കുകയും അദ്ദേഹത്തെ ഒരു ഭാഗത്തേക്ക് തള്ളുകയും ചെയ്തു. ഇത് കണ്ട് പ്രവർത്തകർ കൂട്ടത്തോടെ സ്റ്റേജിലേക്ക് ചാടിക്കയറുകയായിരുന്നു.
#WATCH | Chhattisgarh: Local Congress leaders & workers enter into a brawl at party workers conference in Jashpur after party's ex-dist pres Pawan Agarwal was pushed away from podium & stopped from speaking. He had started speaking on Min TS Singh Deo when the incident took place pic.twitter.com/7joKTUlYgE
— ANI (@ANI) October 24, 2021
ആരോഗ്യമന്ത്രി ടിഎസ് സിംഗ് ഡിയോയും മുഖ്യമന്ത്രി ഭൂപേഷ് ബാഘേലും കോൺഗ്രസിനെ തിരിച്ചു കൊണ്ടു വരാൻ വേണ്ടി ഒന്നിച്ച് പ്രവർത്തിക്കുകയാണ്, എന്നാൽ ബാഘേൽ ഡിയോയ്ക്ക് വേണ്ടി സീറ്റ് ഒഴിയണമെന്നായിരുന്നു പവൻ അഗർവാൾ പറഞ്ഞത്.