KeralaNews

ചിങ്ങവനം സ്‌റ്റേഷനില്‍ അടിപിടി; രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ

കോട്ടയം: ചിങ്ങവനം പോലീസ് സ്റ്റേഷനിലെ അടിപിടിയില്‍ നടപടി. സിവില്‍ പോലീസ് ഓഫീസര്‍മാരായ സുധീഷ്, ബോസ്‌കോ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കാണ് നടപടി കൈക്കൊണ്ടത്. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു പോലീസുകാര്‍ തമ്മില്‍ സ്റ്റേഷനില്‍ കയ്യാങ്കളി നടന്നത്.

സംഭവത്തെ കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കോട്ടയം എസ്.പി. ചങ്ങനാശ്ശേരി എസ്.പിക്കായിരുന്നു അന്വേഷണച്ചുമതല നല്‍കിയത്. അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

സുധീഷിന്റെ ആക്രമണത്തെ തുടര്‍ന്ന് ബോസ്‌കോയുടെ തലയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. ബോസ്‌കോയുടെ തല പിടിച്ച് ജനലില്‍ ഇടിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബൈക്ക് പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. പരിക്കേറ്റ ഉദ്യോഗസ്ഥന്‍ ആദ്യം എസ്.ഐയുടെ മുറിയിലേക്കും പിന്നീട് പുറത്തേക്കും ഇറങ്ങിയോടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button