തിരുവനന്തപുരം: കെ.എസ്.ഇ.ബി ചെയര്‍മാന്‍ ബി. അശോകിനെതിരെ സിഐടിയു നേതാവിന്റെ ഭീഷണി പ്രസംഗം. നാട്ടില്‍ ഇറങ്ങിയാല്‍ അശോകും ഒരു സാധരണക്കാരന്‍. തിരുത്താന്‍ ജനങ്ങള്‍ ഇറങ്ങിയാല്‍ കേരളത്തില്‍ ജീവിക്കാന്‍ കഴിയില്ല. വേണ്ടിവന്നാല്‍ വീട്ടില്‍ ചെന്ന് മറുപടി പറയാന്‍ കഴിയും. ചെയര്‍മാന്റെ നടപടികള്‍ക്ക് അധികം ആയുസില്ലെന്നും സിഐടിയു സംസ്ഥാന സമിതി അംഗം വി.കെ. മധു പറഞ്ഞു.
അതേസമയം, കെഎസ്ഇബിയിലെ സമരം കടുപ്പിക്കുമെന്ന് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ അറിയിച്ചു. ഈ മാസം 19ന് വൈദ്യുതിഭവന്‍ ഉപരോധിക്കുമെന്നും സംഘടന പ്രഖ്യാപിച്ചു.
18 ലെ ചര്‍ച്ച ഞങ്ങളെ അറിയിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാരിന് വേണ്ടി കെഎസ്ഇബിയെ ചെയര്‍മാന്‍ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. കെഎസ്ഇബി ചെയര്‍മാന്റെ രാഷ്ട്രീയം വ്യക്തമായെന്നും വര്‍ക്കിംഗ് പ്രസിഡന്റ് ആര്‍. ബാബു പറഞ്ഞു.