26.3 C
Kottayam
Tuesday, May 7, 2024

ഇന്ത്യയിലെ ഒന്നരക്കോടി മൊബൈലുകൾ സുരക്ഷാ ഭീഷണിയിൽ, സൈബർ ആക്രമണത്തിന് സാധ്യതയെന്ന് റിപ്പോർട്ടുകൾ

Must read

ഡൽഹി: രാജ്യത്തെ ലക്ഷക്കണക്കിന് മൊബൈൽ ഉപയോക്താക്കളെ ആശങ്കയിലാഴ്ത്തി ഇന്ത്യയിലെ ഫോണുകൾ സൈബർ ആക്രമണം നടക്കുന്നതായി റിപ്പോർട്ടുകൾ.

 

ചെക്ക് പൊയന്‍റ് സോഫ്റ്റ്വെയര്‍ റിസര്‍ച്ചാണ് അപകടകരമായ വൈറസ് ആക്രമണം  സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരിയ്ക്കുന്നത്.. ലോകത്താകമാനം 25 ദശലക്ഷം മൊബൈല്‍ ഫോണുകളെ ബാധിച്ച മാല്‍വെയര്‍ ഇന്ത്യയില്‍ മാത്രം 1.5 കോടി മൊബൈലുകളില്‍ പടര്‍ന്നിട്ടുണ്ടെന്നാണ് സൂചന. താരതമ്യേന സുരക്ഷിതമെന്ന് കരുതുന്ന  ഗൂഗിൾ സംബന്ധിയായ ആപ്പുകള്‍ വഴിയാണ് ഈ മാല്‍വെയര്‍ എത്തുന്നത്. ആന്‍ഡ്രോയ്ഡ് ഫോണുകളിലെ സുരക്ഷ പിഴവ് മുതലാക്കിയാണ് മാല്‍വെയര്‍ ആക്രമണം നടക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഏജന്‍റ് സ്മിത്ത് എന്നാണ് ഈ മാല്‍വെയറിന് പേര് നല്‍കിയിരിക്കുന്നത്. നേരത്തെ ആന്‍ഡ്രോയ്ഡിന് ഭീഷണി ഉയര്‍ത്തിയ മാല്‍വെയറുകളായ ഗൂളിഗന്‍, ഹംമ്മിംഗ് ബാഡ്, കോപ്പികാറ്റ് എന്നിവയുടെ അതേ പ്രവര്‍ത്തന രീതിയാണ് ഏജന്‍റ് സ്മിത്തിനും എന്നാണ് സൂചന.

ഒരു ആന്‍ഡ്രോയ്ഡ് ഉപയോക്താവിന്‍റെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പുകളെയും ഈ മാല്‍വെയര്‍ ആക്രമിച്ചേക്കാം. ഫോണിന്‍റെ വിശാലമായ നിയന്ത്രണം ഏറ്റെടുക്കാന്‍ ഈ മാല്‍വെയറിന് സാധിക്കും. അതിനാല്‍ തന്നെ മൊബൈല്‍ ബാങ്കിംഗ് വിവരങ്ങള്‍ ചോര്‍ത്താനും, ഫോണ്‍ ഡബ്ബ് ചെയ്യാനും ഒക്കെ ഈ മാല്‍വെയര്‍ ദുരുയോഗപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു.

വൈറസ് ആക്രമണ മുന്നറിയിപ്പിനേ ത്തുടർന്ന് 17 ആപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേ സ്റ്റേറിൽ നിന്ന് നീക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week