25.5 C
Kottayam
Tuesday, November 19, 2024
test1
test1

സിയാലിന്റെ ബിസിനസ് ജെറ്റ് ടെർമിനൽ നാടിന് സമർപ്പിച്ചു

Must read

കൊച്ചി: പൊതുമേഖലയിലെ കമ്പനികൾ മാതൃകാപരമായും കാലോചിതമായും മുമ്പോട്ടു കൊണ്ടുപോയാൽ അവയുടെ വളർച്ച ഉറപ്പുവരുത്താനും അങ്ങനെ നാടിന്റെ പുരോഗതിക്ക് ആക്കം കൂട്ടാനും കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ (സിയാൽ) ബിസിനസ് ജെറ്റ് ടെർമിനൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

”കേരളത്തിലെ വ്യാവസായിക മുന്നേറ്റത്തിന് ഏറെ പ്രാധാന്യമുള്ള ഒന്നാണ് ഗതാഗത സംവിധാനങ്ങളുടെ നവീകരണം. റോഡുകൾ, റെയിൽ ഗതാഗതം, ജലഗതാഗതം, വ്യോമ ഗതാഗതം തുടങ്ങി എല്ലാ മേഖലകളിലും സമാന്തരമായ വികസനം നടപ്പാക്കാൻ കഴിഞ്ഞാൽ മാത്രമേ നാം വിഭാവനം ചെയ്യുന്ന തരത്തിലുള്ള വ്യാവസായിക മുന്നേറ്റം സാധ്യമാവുകയുള്ളൂ. ഇതിനുതകുന്ന വിധമുള്ള പദ്ധതികൾ ഈ നാലു മേഖലകളിലും ആവിഷ്‌ക്കരിച്ച് മുന്നോട്ടു പോവുകയാണ് സംസ്ഥാന സർക്കാർ”.

”പുതിയ പദ്ധതികൾ നിരന്തരം ഏറ്റെടുക്കാനും നിശ്ചിത സമയത്തിന് മുമ്പുതന്നെ തൃപ്തികരമായി അവ പൂർത്തിയാക്കാനും സിയാൽ കാണിക്കുന്ന ശ്രദ്ധ എടുത്തുപറയേണ്ടതാണ്. കോവിഡ് പ്രതിസന്ധികൾക്കിടയിലും നവീനമായ ഒട്ടേറെ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ സിയാൽ ഏറ്റെടുത്ത് നടപ്പിലാക്കി. അവയാകട്ടെ കോവിഡ് സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് മുക്തിനേടാൻ സിയാലിന് സഹായകമായി.

അതിന്റെകൂടി ഫലമായാണ് യാത്രക്കാരുടെ എണ്ണത്തിൽ 92.66 ശതമാനവും വിമാന സർവീസുകളുടെ എണ്ണത്തിൽ 60.06 ശതമാനവും വളർച്ച കൈവരിക്കാൻ സിയാലിന് കഴിഞ്ഞത്. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനത്ത് നിൽക്കുന്നതുകൊച്ചി വിമാനത്താവളം ആണ് എന്നത് ഏറെ ശ്രദ്ധേയമാണ്”, അദ്ദേഹം അഭിപ്രായപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Ukraine Russia war: റഷ്യയിലേക്ക് മിസൈലുകൾ പായിച്ച് യുക്രൈൻ;ആക്രമണം അമേരിക്കയുടെ അനുമതിയ്ക്ക് പിന്നാലെ

മോസ്കോ: രാജ്യത്തേക്ക് യുക്രൈൻ ദീര്‍ഘദൂര മിസൈൽ ആക്രമണം നടത്തിയതായി റഷ്യ. ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കുന്നതില്‍ യുക്രൈന് മേല്‍ ഏര്‍പ്പെടുത്തിയ വിലക്ക് യുഎസ് നീക്കിയതിന് പിന്നാലെ യുഎസ് നിർമ്മിത എടിഎസിഎംഎസ് മിസൈൽ ആക്രമണം നടന്നത്....

Sanju samson:തിലകിന്റെ സെഞ്ചറിയേക്കാൾ മികച്ചത് സഞ്ജുവിന്റേത്: ഡിവില്ലിയേഴ്സ്

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്‍ക്കെതിരായ നാലാം ട്വന്റി20യിൽ തിലക് വർമ കളിയിലെ കേമനായെങ്കിലും, മികച്ച ഇന്നിങ്സും സെഞ്ചറിയും സഞ്ജു സാംസണിന്റേതായിരുന്നുവെന്ന് മുൻ ദക്ഷിണാഫ്രിക്കൻ താരം എ.ബി. ഡിവില്ലിയേഴ്സ്. തിലക് വർമയുടെ സെഞ്ചറി മോശമാണെന്നല്ല, കുറച്ചുകൂടി നിയന്ത്രണത്തോടെയും...

മെസിപ്പട കേരളത്തിലേക്ക്! അർജന്റീന ടീമിന്റെ സന്ദര്‍ശനത്തില്‍ നിര്‍ണ്ണായക പ്രഖ്യാപനം ഉടന്‍

കോഴിക്കോട്: കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിലാക്കി, അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീം കേരളത്തില്‍ പന്ത് തട്ടാനെത്തും. കേരളം സന്ദര്‍ശിക്കുന്നതിന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ അനുമതി ലഭിച്ചതായാണ് സൂചന. കായിക മന്ത്രി വി. അബ്ദുറഹിമാന്‍...

റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യ സന്ദർശിക്കാൻ എത്തുന്നു ; സ്ഥിരീകരിച്ച് ക്രെംലിൻ

ന്യൂഡൽഹി : റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ വൈകാതെ തന്നെ ഇന്ത്യ സന്ദർശിക്കാനായി എത്തും. അദ്ദേഹത്തിൻ്റെ സന്ദർശന തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് ക്രെംലിൻ അറിയിച്ചു. ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവിനെ ഉദ്ധരിച്ച് റഷ്യൻ...

കൺപീലിയും പുരികവും നരച്ചു,പല പാടുകളും ശരീരത്തിൽ കാണാൻ തുടങ്ങി, മേക്കപ്പ് കൊണ്ട് മറച്ചു ;അപൂർവ രോഗത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ആൻഡ്രിയ ജെർമിയ

കൊച്ചി:അന്നയും റസൂലും എന്ന സിനിമയിലൂടെ മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് ആൻഡ്രിയ ജെർമിയ . ഇപ്പോഴിതാ സിനിമയിൽനിന്നും ഇടവേള എടുത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ആൻഡ്രിയ . ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ ബാധിച്ചതിനെ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.