News

ഞാന്‍ പാക്കിസ്ഥാനിലേക്ക് പോകുന്നു; ആരെങ്കിലും കൂടെ വരുന്നുണ്ടോ? ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഗെയ്ല്‍

ദുബായ്: സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടി ന്യൂസിലന്‍ഡ് ടീം പാക്ക് പര്യടനം ഉപേക്ഷിച്ചത് വന്‍ വിവാദമായതിന് പിന്നാലെ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് വിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍. താന്‍ പാക്കിസ്ഥാനിലേക്ക് പോകുകയാണെന്ന ട്വീറ്റ് ചെയ്താണ് ഗെയ്ല്‍ ഞെട്ടിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് പാക്കിസ്ഥാനിലേക്ക് പോകുകയാണെന്ന് ഗെയ്ല്‍ ട്വീറ്റ് ചെയ്തത്.

ഐപിഎല്‍ 14-ാം സീസണ്‍ ഇന്ന് പുന:രാരംഭിക്കാനിരിക്കെയാണ് പഞ്ചാബ് കിങ്സ് താരമായ ഗെയ്ലിന്‍െ്റ പ്രഖ്യാപനം. ‘ഞാന്‍ നാളെ പാക്കിസ്ഥാനിലേക്ക് പോകുകയാണ്. ആരെങ്കിലും എനിക്കൊപ്പം പോരുന്നുണ്ടോ? ഇതായിരുന്നു ഗെയ്ലിന്‍െ്റ ട്വീറ്റ്. ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം പാക്ക് പര്യടനം റദ്ദാക്കുകയും ഇംഗ്ലണ്ട് ടീമിന്റെ പര്യടനം സംശയനിഴലിലാകുകയും ചെയ്ത സാഹചര്യത്തിലാണ് ക്രിസ് ഗെയ്ലിന്റെ ട്വീറ്റ്.

നേരത്തെ വിന്‍ഡീസ് മുന്‍ ക്യാപ്റ്റനായ ടാരന്‍ സമിയും പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ പലകുറി പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും സുരക്ഷാ പ്രശ്നം ഉള്ളതായി തോന്നിയിട്ടില്ലെന്നായിരുന്നു സമിയുടെ പ്രതികരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button