കടല്‍ത്തീരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സ്യൂട്ട്‌കേസ് തുറന്ന പോലീസ് ഞെട്ടി
മുംബൈ: കടല്‍തീരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയസ്യൂട്ടികെയ്സിനുള്ളില്‍ വെട്ടിനുറുക്കിയ ശരീരഭാഗങ്ങള്‍. മുംബൈയിലെ മഹിം ബീച്ചിലാണ് സംഭവം. കറുത്ത നിറത്തിലുള്ള സ്യൂട്ട്കേസ് വെള്ളത്തില്‍ ഒഴുകി നടക്കുന്നത് കണ്ട് സംശയം തോന്നിയ ആളുകള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സംഭവസ്ഥലത്ത് എത്തി പെട്ടി തുറന്ന് പരിശോധിച്ചപ്പോഴാണ് വെട്ടിനുറുക്കിയ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്.
തോളില്‍ നിന്ന് വെട്ടിമാറ്റിയ നിലയില്‍ കൈയ്യുടെ ഭാഗം, പുരുഷ ശരീരത്തിലെ സ്വകാര്യ ഭാഗം എന്നിവയാണ് സ്യൂട്ട്കേസില്‍ ഉണ്ടായിരുന്നത്. പ്ലസിറ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു ശരീരഭാഗങ്ങള്‍ സ്യൂട്ട്കേസില്‍ സൂക്ഷിച്ചിരുന്നത്. ശാസ്ത്രീയ പരിശോധനയ്ക്കായി ശരീരഭാഗങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
പ്രദേശത്തെ മത്സ്യത്തൊഴിലാളികളും പോലീസും ചേര്‍ന്ന് ബാക്കി ശരീരഭാഗങ്ങള്‍ക്കായി തിരച്ചില്‍ നടത്തിക്കൊണ്ട് ഇരിക്കുകയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് വരികയാണ്. അടുത്തിടെ കാണാതായവരെക്കുറിച്ചുള്ള വിവരങ്ങളും പോലീസ് ശേഖിരിക്കുന്നുണ്ട്.